കേരള മുഖ്യമന്ത്രി വി ഡി സതീശനെ ഇന്‍കാസ് ഖത്തര്‍ അഭിനന്ദിച്ചു

Web Desk
1 Min Read

ദോഹ: കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെ ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സിദ്ധീഖ് പുറായില്‍ അഭിനന്ദനമറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അദ്ദേഹം ടീം യു ഡി എഫിനെ ഉജ്ജ്വല വിജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

city exchange

ക്യത്യമായ കാഴ്ചപ്പാടും ദീര്‍ഘ വീക്ഷണവുമുള്ള അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നതോടെ കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കും. കേരളീയ സമൂഹത്തിന് മുമ്പാകെ വന്‍ പദ്ധതികളാണ് യു ഡി എഫ് പ്രകടനപത്രികയിലൂടെ മുന്നോട്ട് വെച്ചത്. ഇവ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ വരുന്ന യു ഡി എഫ് സര്‍ക്കാറിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ചെറിയൊരു കാലതാമസം എടുത്തെങ്കിലും അത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ജനാധിപത്യ ബോധത്തിലെ സൂക്ഷ്മതയാണ് വ്യക്തമാക്കുന്നത്. എല്ലാ നേതാക്കളെയും പ്രത്യേകിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല എന്നിവരെയും ഉള്‍ക്കൊള്ളാനും ചേര്‍ത്ത് നിറുത്താനും തയ്യാറായ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റേയും വിശിഷ്യ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും എ ഐ സി സി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍കെയുടെയും നിലപാട് ഏറെ മാതൃകാപരമാണെന്നും സിദ്ധീഖ് പുറായില്‍ അഭിപ്രായപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!