കാലിക്കറ്റ് പ്രസ് ക്ലബ്ബ് തെരുവത്ത് രാമന്‍ അവാര്‍ഡ് എ ടി മന്‍സൂറിന്

Web Desk
1 Min Read

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് മാധ്യമം ദിനപത്രത്തിലെ ചീഫ് സബ് എഡിറ്റര്‍ എ ടി മന്‍സൂര്‍ അര്‍ഹനായി. 2020 ഫെബ്രുവരി 21ലെ മാധ്യമം ദിനപത്രത്തിന്റെ ഒന്നാം പേജ് രൂപകല്പനക്കാണ് അവാര്‍ഡ്. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

city exchange

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ആര്‍ മധുശങ്കര്‍, ടി ആര്‍ മധുകുമാര്‍, ഇ എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചത്. 2018ലെ തെരുവത്ത് രാമന്‍ അവാര്‍ഡും എ ടി മന്‍സൂറിനായിരുന്നു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കണ്ണൂര്‍ പാപ്പിനിശ്ശേരി ദാറുല്‍ ഹിദായയില്‍ എ ടി റാബിയയുടെയും പരേതനായ പി റമുളളാന്‍ കുട്ടിയുടെയും മകനാണ്. വി പി സഹനയാണ് ഭാര്യ.
മക്കള്‍: ആയിഷ, അമീന, ആലിയ, ആസിം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!