ഭക്ഷ്യ നിയന്ത്രണം നിയമം ലംഘിച്ച 5500 കിലോഗ്രാം ശീതികരിച്ച മാംസം പിടിച്ചെടുത്തു

Web Desk
0 Min Read

ദോഹ: ഭക്ഷ്യനിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച ഒരു കമ്പനിയില്‍ നിന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം 5500 കിലോഗ്രാം ശീതീകരിച്ച മാംസം പിടിച്ചെടുത്തു. വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയില്‍ ശീതീകരിച്ച മാംസം സൂക്ഷിക്കുന്നതിനുള്ള രീതി കമ്പനി ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.
കമ്പനിയുടെ പരിസരത്തു നിന്നും മൂവായിരം കിലോ ശീതീകരിച്ച മാംസവും ലോജിസ്റ്റിക് വെയര്‍ഹൗസുകളില്‍ സൂക്ഷിച്ച നിലയില്‍ 2500 കിലോ മാംസവുമാണ് അധികൃതര്‍ കണ്ടെത്തിയത്. കമ്പനിക്കെതിരെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!