കേരള റൈറ്റേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

കോഴിക്കോട്: സംസ്ഥാനത്തെ എഴുത്തുകാരുടെ കൂട്ടായ്മയായ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പുത്തൂര്‍ മുസ്തഫ (കണ്ണൂര്‍) പ്രസിഡന്റായും ഷെരീഫ് സാഗര്‍ (പാലക്കാട്) ജനറല്‍ സെക്രട്ടറിയായും ഫിര്‍ദൗസ് കായല്‍പ്പുറം (തിരുവനന്തപുരം) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

city exchange

വൈസ് പ്രസിഡന്റുമാരായി മഹമൂദ് മാട്ടൂല്‍ (കണ്ണൂര്‍), ഫാ. സി ഇ സുനില്‍ (തിരുവനന്തപുരം), കെ വി മനോജ് (വയനാട്) എന്നിവരെയും സെക്രട്ടറിമാരായി ഡോ. ഷമീന (മലപ്പുറം), കെ എം ഷാഫി (മലപ്പുറം), ഹര്‍ഷിദ് നൂറാംതോട് (കോഴിക്കോട്) എന്നിവരെയും 15 അംഗ പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുത്തു.

മതേതര മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക, സാഹിത്യ ക്യാമ്പുകള്‍ നടത്തുക, അംഗങ്ങളുടെ കൃതികള്‍ പ്രസിദ്ധീകരിക്കാനും വിതരണത്തിനും . പിന്തുണ നല്‍കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സാഹിത്യരംഗത്തേക്ക് കൂടുതല്‍ ഉള്‍ക്കൊള്ളിക്കുക, പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേരള റൈറ്റേഴ്സ് ഫോറം ഏഴ് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരെയും സാഹിത്യ പ്രവര്‍ത്തകരെയും ഒരുമിപ്പിക്കുന്ന വേദിയായി ഫോറം വര്‍ഷങ്ങളായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പുതിയ നേതൃത്വത്തിന്റെ കീഴില്‍ സാഹിത്യ- സാംസ്‌കാരിക രംഗത്ത് കൂടുതല്‍ സജീവമായ ഇടപെടലുകള്‍ക്ക് രൂപം നല്‍കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

- Advertisement -
Ad image

കോഴിക്കോട് ഹൈലൈറ്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പുത്തൂര്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. മഹമൂദ് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് സാഗര്‍ സ്വാഗതവും ഡോ. ഷമീന നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!