
ദോഹ: ഖത്തറിലെ പ്രമുഖ ഫിറ്റ്നസ് സ്ഥാപനമായ റോക്ക പവര്‍ ജിമ്മിന്റെ 12-ാം വാര്‍ഷികാഘോഷം റോക്ക പവര്‍ ജിം പരിസരത്ത് വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാള ചലച്ചിത്ര നടി അന്‍സിബ ഹസന്, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ബര്‍വ കമേഴ്സ്യല്‍ അവന്യൂ മാനേജര്‍ യൂസഫ് മന്‍സൂര്‍ അല്‍ നുഐമി എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.

റോക്ക പവര്‍ ജിം മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബുവിന്റെ നേതൃത്വത്തില്‍ മുഖ്യാതിഥികള്‍ ചേര്‍ന്ന് വാര്‍ഷിക കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ മാനേജര്‍ നിഖില്‍ നാസറിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍വൈസര്‍ ദുആ ഫാത്തിമ അതിഥികളെ സ്വാഗതം ചെയ്തു. ലേഡീസ് ജിം മാനേജര്‍ റുകിയ, ആരോഗ്യകരമായ ജീവിതശൈലിയില്‍ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പങ്കുവെച്ചു.

തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ റോക്ക പവര്‍ ജിമ്മിന്റെ 12 വര്‍ഷത്തെ വിജയയാത്രയെ അതിഥികള്‍ അഭിനന്ദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേര്‍ക്കുകയും ചെയ്തു. ആരോഗ്യമുള്ള സമൂഹത്തിന്റെ രൂപീകരണത്തില്‍ ഫിറ്റ്നസ് സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് അവര്‍ പ്രത്യേകം എടുത്തുപറഞ്ഞു.
ചടങ്ങില്‍ സാമൂഹിക, സാംസ്കാരിക, വ്യവസായ, ആരോഗ്യ രംഗങ്ങളിലെ പ്രമുഖരായ ഡോ. ഷീല ഫിലിപ്പ്, റോഷിനി ടീച്ചര്‍, ആയിഷ, ഫാര്‍മകെയര്‍ നൗഫല്‍, ഖത്തര്‍ ടെക്ക് ജെബി, റിജിന്‍ പള്ളിയത്ത്, വിനോദ് വള്ളിക്കോല്‍, പ്രവീണ്‍ കുമാര്‍, അജിത്, ആന്‍സെന്റ് രാഹുല്‍, അബ്ദു പാപ്പിനിശ്ശേരി, റിഷാല്‍ കെ പി ബി, ബെന്‍സി കെ എല്‍ പി, ഹാരിസ് തങ്ങള്‍, ഡോ. ജാഫര്‍ സാദിഖ്, മമ്മു പാരോള്‍, മനാഫ്, ഷറഫുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.
മാധ്യമ പ്രവര്‍ത്തകരായ ആഗോള വാര്‍ത്ത നൗഷാദ്, കേരള ശബ്ദം നാസര്‍, ഇന്റര്‍നാഷണല്‍ മലയാളി റഫീഖ്, ഗള്‍ഫ് മാധ്യമം ജാബിര്‍, ദോഹ ജംഗ്ഷന് രാജീഷ് എന്നിവരും ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.
അംഗങ്ങളുടെയും ജീവനക്കാരുടെയും വിശ്വാസവും പിന്തുണയുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ കരുത്തെന്ന് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു പറഞ്ഞു. വരും വര്‍ഷങ്ങളിലും കൂടുതല്‍ മികച്ച സേവനങ്ങളും നൂതന ഫിറ്റ്നസ് പദ്ധതികളും അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗഹൃദ സംഗമം, അനുമോദനങ്ങള്‍, വാര്‍ഷികാഘോഷ പരിപാടികള്‍ എന്നിവയോടെ ചടങ്ങ് സമാപിച്ചു.

