
ദോഹ: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍ സൂം പ്ലാറ്റ്ഫോം വഴി ലോക പരിസ്ഥിതി ദിനം ആചരിച്ചു. നൂറിലധികം എന്‍ജിനീയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഐ ഇ ഐ ഖത്തര്‍ ചാപ്റ്റര്‍ ഹോണററി ചെയര്‍മാന്‍ എന്‍ജിനീയര്‍ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും മന്ത്രാലയ മേഖലയിലെ പ്രമുഖ വ്യക്തിയുമായ ഡോ. മുഹമ്മദ് അല്‍ കുവാരി വിശിഷ്ടാതിഥിയായിരുന്നു.

ഒഡീഷയിലുള്ള കിറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സരണ്‍ജിത് സിംഗ് ലോക പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീം, പരിസ്ഥിതി പ്രവര്‍ത്തകനും ‘വിശ്വ നിശാനേ പര്‍ ഹൈ’ സ്ഥാപകനുമായ ഡോ. നിഖില്‍കാന്ത്, ഐ ഇ ഐ ഹോണററി സെക്രട്ടറി എന്‍ജിനീയര്‍ അബ്ദുല്‍ സമീര്‍, ട്രഷറര്‍ എന്‍ജിനീയര്‍ ആശിഖ് കെ എന്നിവര്‍ പ്രസംഗിച്ചു.
