
ദോഹ: നസീം മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ യൂത്ത് വിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് 12ന് വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു. ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍കാസ് പാലക്കാട് ജില്ലാ യൂത്ത് വിംഗ് നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും.

പ്രവാസി സമൂഹത്തിനും പൊതുജനങ്ങള്‍ക്കും ആരോഗ്യപരിപാലന സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം ബ്ലഡ് ടെസ്റ്റ്, കണ്ണ് പരിശോധന, ദന്തപരിശോധന, ജനറല്‍ മെഡിസിന്‍ (ജി പി) കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും.

ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ ക്യാമ്പ് സഹായകരമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പരമാവധി ആളുകള്‍ പങ്കെടുത്ത് പ്രയോജനപ്പെടുത്തണമെന്ന് ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
മെഡിക്കല്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ നസീം മെഡിക്കല്‍ സെന്ററിന്റെ വിദഗ്ധ സേവനങ്ങളും ഇന്‍കാസ് പാലക്കാട് യൂത്ത് വിംഗിന്റെ സജീവ നേതൃത്വവും ക്യാമ്പിന്റെ വിജയത്തിന് കരുത്തേകുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ ബുക്കിംഗ് നടത്തുകയോ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 77624367, 66476336 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

