ഇന്‍കാസ് ഖത്തര്‍ സലിം കുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: അന്തരിച്ച പ്രമുഖ സിനിമാതാരവും ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവുമായ സലിം കുമാറിന്റെ സ്മരണാര്‍ഥം ഇന്‍കാസ് ഖത്തര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഖത്തറിലെ സാമൂഹിക രംഗത്തെ പ്രമുഖരും അപെക്‌സ് ബോഡി പ്രതിനിധികളും ഇന്ത്യന്‍ കമ്യൂണിറ്റിയിലെ വിവിധ സംസ്ഥാന സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഐ സി സി അശോകാ ഹാള്‍ തിങ്ങിനിറഞ്ഞ സദസ്സ് പ്രിയ നടനുള്ള തികഞ്ഞ ആദരവായി മാറി.

city exchange

സലിം കുമാറിന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ഇന്‍കാസ് നിര്‍മ്മിച്ച ഹൃസ്വ വീഡിയോ പ്രദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് അനുസ്മരണ യോഗം ആരംഭിച്ചത്. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധിഖ് പുറായില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ സ്വാഗതം ആശംസിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഉപദേശക സമിതി ചെയര്‍മാന്‍ കെ എസ് പ്രസാദ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി എസ് എം ഹുസൈന്‍ (കെ എം സി സി), ഷംസീര്‍ അരിക്കുളം (സംസ്‌കൃതി ഖത്തര്‍), ഷെഫീക്ക് അറക്കല്‍ (ഇന്ത്യന്‍ മീഡിയ ഫോറം), ഉഷാ പാട്ടീല്‍ (മഹാരാഷ്ട്ര മണ്ഡല്‍), ഡോ. കെ സി സാബു (ഓഥേഴ്സ് ഫോറം), സുബ്രമഹ്ണ്യ ഹെബ്ബഗ്ഗലു (കര്‍ണാടക സംഘ), അജാസ് അലി (വേള്‍ഡ് മലയാളി ഫെഡറേഷന്‍), സത്യനാരായണ റെഡ്ഡി (തെലങ്കാന കലാ സമിതി), റിജിന്‍ പള്ളിയത്ത് (കുവാഖ്), മുഹമ്മദ് ഹുസൈന്‍ (എം കെ പി ഖത്തര്‍), ഗഫൂര്‍ കോഴിക്കോട് (കെ പി എ ക്യു), ശ്രീജിത്ത് (ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍), സക്കറിയ മാണിയൂര്‍ (കെ സി സി ഖത്തര്‍), കെ ആര്‍ ജയരാജ് (കെ ബി എഫ് ഖത്തര്‍), കൃഷ്ണകുമാര്‍ (ഔട്ട്‌റീച്ച് ഖത്തര്‍), എസ് എ എം ബഷീര്‍, ഹൈദര്‍ ചുങ്കത്തറ, അബ്ദുല്‍ നാസര്‍ നാച്ചി, ഖലീല്‍ അമ്പലത്ത്, കെ കെ ഉസ്മാന്‍, ജോണ്‍ ഗില്‍ബര്‍ട്ട് തുടങ്ങിയവര്‍ സലിം കുമാറിനെ അനുസ്മരിച്ച് സംസാരിച്ചു.

മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തി, തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിലെ മുന്നൂറിലധികം സിനിമകളില്‍ ഹാസ്യകഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു സലിം കുമാറെന്ന് അനുസ്മരിച്ചവര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആദാമിന്റെ മകന്‍ അബുവിലെ അഭിനയം അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ നേര്‍ചിത്രമായിരുന്നു. സാമൂഹിക വിഷയങ്ങളിലും അദ്ദേഹത്തിന് തന്റേതായ കാഴ്ചപാടുകളുണ്ടായിരുന്നു. താന്‍ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ച് സധൈര്യം തുറന്നു പറയാനുള്ള ആര്‍ജ്ജവവും സലിം കുമാറിനുണ്ടായിരുന്നു എന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ എച്ച് എസ് ഭുള്ളര്‍, അഞ്ജന മേനോന്‍, ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ്, പ്രവീണ റെഡ്ഡി (തെലങ്കാന ജാഗൃതി), രാമണ്ണ (ആന്ധ്ര കലാവേദി), ബിന്ദു ലിന്‍സന്‍ (യുനിഖ് ഖത്തര്‍), ശ്രീനിവാസ് (സയന്‍സ് ഇന്ത്യ ഫോറം), ഇബ്രാഹിം (ഒ ടി പി ഖത്തര്‍), സതീഷ് വിളവില്‍ (സമന്വയം ഖത്തര്‍), ഓമനക്കുട്ടന്‍ പരുമല (ഇന്ത്യന്‍ മീഡിയ ഫോറം), ബിജു പി മംഗലം (സംസ്‌കൃതി ഖത്തര്‍), നിസാം ഖാന്‍ (രാജസ്ഥാന്‍ അസോസിയേഷന്‍) കൂടാതെ വിവിധ അപെക്‌സ് ബോഡി ഭാരവാഹികളും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവഹികളും ലേഡീസ് വിംഗ്- യൂത്ത് വിംഗ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ജീസ് ജോസഫ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!