സുലേഖ അമീറിന് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന നേതാവും ഹജ്ജ് കമ്മിറ്റി മുന്‍ അംഗവുമായ സുലേഖ അമീറിന് ഖത്തര്‍ ഐ എം സി സിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഖത്തര്‍ ഐ എം സി സിയുടെ ഉപഹാരം സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ മന്‍സൂര്‍ പി എച്ച് സുലേഖ അമീറിന് നല്‍കി.

city exchange

സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും കേന്ദ്ര നയങ്ങള്‍ക്ക് വിധേയപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പി എം ശ്രീ, സര്‍വ്വകാലശാലകളിലെ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ സംസ്ഥാന താത്പര്യം സംരക്ഷിക്കാന്‍ മുന്നോട്ട് വരണമെന്നും യോഗം അപിപ്രായപ്പെട്ടു. മതേതര കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ ഉദ്യോഗസ്ഥ നിയമനം ഉടന്‍ റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസ്തഫ കബീര്‍ അധ്യക്ഷത വഹിച്ചു. നൗഷീര്‍ ടി ടി ഉദ്ഘാടനം ചെയ്തു. മുബാറക് നെല്ലിയാളി, നൗഫല്‍ അഴീക്കോട്, ആയിഷ റഷ എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് സുലേഖ അമീര്‍ മറുപടി പ്രസംഗം നടത്തി. എന്‍ പി മുനീര്‍ സ്വാഗതവും കബീര്‍ വൈ എ നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!