
മനാമ: ബഹ്റൈന്‍ രാജ്യത്തോടും ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയോടും കിരീടവകാശി ശൈഖ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയോടും ബഹ്റൈന്‍ ഗവണ്മെന്റിനോടും ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യമാകെ നടന്നുവരുന്ന സിഗ്നേച്ചര്‍ ക്യാമ്പയിന്റെ ഭാഗമായി മനാമയിലെ കെ എം സി സി ബഹ്റൈന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച സിഗ്നേച്ചര്‍ ക്യാമ്പയിന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ബഹ്റൈന്‍ രാജ്യത്തോടുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസവും ഇവിടെ ലഭ്യമാവുന്ന സ്വദേശത്തെ പോലെയുള്ള ജീവിത അനുഭൂതിയും പ്രകടമാകുന്ന രീതിയിലാണ് ഇന്ത്യന്‍ പ്രവാസി സമൂഹം കെ എം സി സി സംഘടിപ്പിച്ച സിഗ്നേച്ചര്‍ ക്യാമ്പയിനില്‍ പങ്കാളികളായത്.

സ്വദേശമെന്നപോലെയുള്ള അനുഭവബോധ്യവും അപരവത്ക്കരണത്തിന്റെ ലാഞ്ചന പോലുമില്ലാത്ത ചേര്‍ത്തു നിര്‍ത്തലും ഓരോ പ്രവാസികളിലും ബഹ്റൈന്‍ എന്ന രാജ്യവും ഇവിടുത്തെ ഭരണാധികാരികളും പകര്‍ന്നേകുന്ന സാംസ്കാരിക പൈതൃകവും കൊണ്ട് നിറഞ്ഞ മനസ്സുമായിട്ടാണ് ഓരോ ഇന്ത്യക്കാരനും കെ എം സി സിയുടെ സിഗ്നേച്ചര്‍ ക്യാമ്പയിനില്‍ പങ്കാളികളായത്.
കെ എം സി സി ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് എ ഹബീബ്റഹ്മാന്‍ ആദ്യത്തെ ഒപ്പ് ചാര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഹ്റൈന്‍ ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടി പ്രത്യേക അതിഥികളായി മുഹമ്മദ് ഹുസ്സൈന്‍ മാലിം, പമ്പ വാസന് നായര്‍, മന്‍സൂര്‍, നാസര്‍ മഞ്ചേരി, റഷീദ് മാഹി, താരിഖ് മജീദ്, ഫ്രാന്‍സിസ് കൈതാരം, അഷ്റഫ് മയഞ്ചേരി, ഫാറൂഖ് കുണ്ടുവേലില്‍, റംഷാദ് അയലക്കാട്, റസാഖ് മൂഴിക്കല്‍, കുടൂസ മുണ്ടേരി, ബിനു കുന്നന്താനം തുടങ്ങി ബഹ്റൈന്‍ കെ എം സി സി സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെ പി, റഫീഖ് തോട്ടക്കര, ഷാഫി പറക്കട്ട, സലിം തളങ്കര, ഷഹീര്‍ കാട്ടാമ്പള്ളി, അഷ്റഫ് കാട്ടില്‍ പീടിക, ഫൈസല്‍ കണ്ടേത്താഴ, അഷ്റഫ് കക്കണ്ടി എന്നിവര്‍ നേതൃത്വം നല്കി.
ജില്ലാ ഏരിയ ഭാരവാഹികളും സംഘടനാ പ്രവര്‍ത്തകരും ബഹ്റൈന്‍ രാജ്യത്തോടുള്ള ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതില്‍ മുഖ്യ പങ്കാളികളായി.

