പയ്യന്നൂര്‍ ക്രിക്കറ്റ് ഫിയസ്റ്റ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: പയ്യന്നൂര്‍ സൗഹൃദവേദി പയ്യന്നൂര്‍ ക്രിക്കറ്റ് ഫിയസ്റ്റ- സീസണ്‍ 1 ക്രീക്ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. പുരുഷ- വനിതാ വിഭാഗങ്ങളിലായി പയ്യന്നൂരിനും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള 80ലേറെ കായികതാരങ്ങള്‍ പങ്കെടുത്തു.

city exchange

പുരുഷ വിഭാഗത്തില്‍ ടൈറ്റന്‍സ് കടന്നപ്പള്ളിയെ പരാജയപ്പെടുത്തി കാനായി സ്പാര്‍ട്ടന്‍സ് കിരീടം നേടി. വനിതാ വിഭാഗത്തില്‍ ക്വീന്‍സ് വെള്ളോറ കിരീടം നേടിയപ്പോള്‍ ഏയ്ഞ്ചല്‍സ് മാത്തില്‍ രണ്ടാംസ്ഥാനക്കാരായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരായി രാഹുല്‍ പി, സന്ദീപ് പി വി എന്നിവരെ തെരഞ്ഞെടുത്തു.

പരിപാടിയില്‍ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുന്‍സറും നടനും റേഡിയോ അവതാരകനുമായ ആര്‍ ജെ സൂരജ് മുഖ്യാതിഥിയായി. സൗഹൃദവേദി രക്ഷാധികാരി മനോജ് പത്മനാഭന്‍, പ്രസിഡണ്ട് ശ്രീജീവ് സി കെ, സെക്രട്ടറി പ്രശാന്ത് എം വി, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നു വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി.

മത്സരങ്ങള്‍ക്ക് വിനീത് വിജയന്‍, ശ്രീയേഷ് കെ, ശരത് എ, റോഷിത് ടി സി വി, ലതീഷ് കെ വി, അനൂപ് എന്‍, കിരണ്‍ ഭാസ്‌കര്‍, അനൂപ് കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!