
ദോഹ: മുഖ്യമന്ത്രി വി ഡി സതീശന് അവതരിപ്പിച്ച കേരള ബജറ്റ് രാജ്യത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളെ തീര്‍ത്തും അവഗണിച്ച ബജറ്റായെന്ന് ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റി വിലയിരുത്തി.

പ്രവാസികളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് ഇലക്ഷന് പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിവന്ന സര്‍ക്കാരിന്റെ ആദ്യത്തെ ഇടക്കാല ബജറ്റില്‍ പ്രവാസികളുടെ ക്ഷേമ പദ്ധതികള്‍ക്ക് ഒരിടവും നല്‍കിയില്ല എന്നത് കടുത്ത നിരാശയാണ് പ്രവാസികള്‍ക്ക് നല്കിയെതെന്നും ഖത്തര്‍ ഐ എം സി സി വിലയിരുത്തി.

പ്രവാസി ക്ഷേമനിധി, പ്രവാസി ഇന്‍ഷൂര്‍ എന്നിവക്ക് മതിയായ പണം വകയിരുത്തിയിട്ടില്ല. നോര്‍ക്ക റൂട്ട്സ് പ്രവര്ത്തങ്ങള്ക്കുമാവശ്യമായ തുകയും കാണുന്നതിന് യാതൊരുവിധ പരിഗണനയും നല്‍കിയിട്ടില്ല. യാത്ര പ്രശ്നം, വിദേശങ്ങളില്‍ നിന്നും മരണപ്പെടുന്നവരുടെ ശരീരം നാട്ടിലെത്തിക്കല്‍, വിവിധങ്ങളായ കേസുകളില്‍ അകപ്പെട്ടു ജയിലിലുകളില്‍ കഴിയുന്നവരുടെ നീതി നടപ്പാക്കി നാട്ടിലെത്തിക്കല്‍ എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു.
സംസ്ഥാനത്തിന്റെ വരുമാനത്തില്‍ നല്ലൊരു വിഹിതം നല്‍കുന്നത് പ്രവാസികളാകയാല് അവരെ മറന്ന ബജറ്റിനെതിരെ ഖത്തര്‍ ഐ എം സി സി ശക്തമായി പ്രതിഷേധിച്ചു.

