
മനാമ: വര്‍ഷങ്ങളോളം പ്രവാസി ക്ഷേമനിധിയില്‍ പൈസ അടച്ച പ്രവാസികള്‍ അവസാന വര്‍ഷം പെന്‍ഷന്‍ ആവുന്ന തിയ്യതിക്ക് മുമ്പ് ചെറിയ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടില്ല എന്ന നിസാര കാരണത്താല്‍ അവരുടെ കുടിശ്ശിക ബാക്കി അടക്കാന്‍ അനുവദിക്കാതെ പെന്‍ഷന്‍ തടഞ്ഞു വെക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ക്ഷേമനിധി ബോര്‍ഡ് എടുത്ത നിയമം പുനഃപരിശോധിച്ചു ക്ഷേമനിധിയില്‍ പണം അടച്ചു വരുന്ന എല്ലാവര്‍ക്കും കുടിശ്ശിക അടച്ചു പെന്‍ഷന്‍ അനുവദിക്കാന്‍ അടിയന്തിരമായി ഇടപെടല്‍ ഉണ്ടാകണമെന്നും നീതി അനുവദിച്ചു കിട്ടണമെന്നും കെ എം സി സി ബഹ്റൈന്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു.

പെന്‍ഷന് അപേക്ഷ കൊടുത്താല്‍ അത് അനുവദിച്ചു തരുവാന്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ എടുക്കുന്ന നിലവിലെ രീതി മാറ്റി അപേക്ഷ കൊടുത്താല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തന്നെ പെന്‍ഷന്‍ അനുവദിക്കുന്ന രീതി നടപ്പില്‍ വരുത്താനും കെ എം സി സി ആവശ്യപ്പെട്ടു.

പ്രവാസി പെന്‍ഷന്‍ പലര്‍ക്കും കൃത്യമായി ലഭിക്കാതെ കുടിശ്ശികയായി കിടക്കുകയാണ്. അതൊക്കെ സമയബന്ധിതമായി കൊടുത്ത് തീര്‍ക്കാനുള്ള നടപടി എടുക്കാനും പ്രവാസി ക്ഷേമ നിധിയില്‍ ചേരാനുള്ള പ്രായപരിധി 60 വയസ്സ് എന്നുള്ളത് 70 വയസ്സ് വരെയാക്കാനും പ്രവാസി ക്ഷേമനിധിയിലെ ചികിത്സാ സഹായം മരണാനന്തര സഹായം എന്നിവക്ക് അപേക്ഷ ലഭിച്ചാല്‍ അനന്തമായി നീട്ടികൊണ്ട് പോവാതെ പെട്ടെന്ന് തന്നെ സഹായം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ ക്ഷേമനിധി ഓഫീസുകളില്‍ 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്‌ക് അനുവദിക്കണമെന്നും പലപ്പോഴും വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മരുന്ന് വാങ്ങാനും അത്യാവശ്യ കാര്യങ്ങള്‍ക്കും വേണ്ടി പെന്‍ഷന്‍ കിട്ടുമെന്നുള്ള പ്രതീക്ഷയോടു കൂടി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികളായിരുന്നവര്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ യഥാസമയം കിട്ടാത്തതിന്റെ പ്രതിഷേധം അവരില്‍ ഒരു വേദനയായി മാറിയിരിക്കുകയാണ്.
അപേക്ഷ നല്‍കിയാല്‍ മിക്കവര്‍ക്കും ഒരു വര്‍ഷത്തിന് ശേഷമാണ് പെന്‍ഷന്‍ കൊടുത്തു തുടങ്ങുന്നത്. അപേക്ഷിച്ചതിന് ശേഷം രണ്ടു മാസത്തിനു ശേഷം കിട്ടേണ്ടുന്ന പെന്‍ഷനാണ് ഒരു വര്‍ഷമെടുക്കുന്നത്.
നിലവില്‍ പെന്‍ഷന്‍ പാസ്സായി കഴിഞ്ഞാല്‍ അപേക്ഷിക്കുന്ന മാസം മുതല്‍ പെന്‍ഷന്‍ കൊടുക്കുന്നില്ലെന്ന് മാത്രമല്ല ബാക്കി വരുന്ന മാസങ്ങളിലെ പൈസ പല പ്രവാസികള്‍ക്കും ഇതുവരെ ലഭിച്ചിട്ടുമില്ല. മാസങ്ങളായി ലഭിക്കാത്ത 30000ത്തിലധികം വരുന്ന തുകയോളം ഉള്ളവരും സര്‍ക്കാരിനോട് പല പ്രാവശ്യമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
എന്തെങ്കിലും കാരണവശാല്‍ ഒരു ദിവസം ചെറിയ തുക അടക്കാന്‍ ബാക്കിയായി പ്രവാസി പെന്‍ഷന് അപേക്ഷ കൊടുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അവരുടെ പെന്‍ഷന്‍ തന്നേ ഇല്ലാതായി പോകുന്ന അവസ്ഥയാനുള്ളത്. അതുകൊണ്ട് ഓരോ ആളുകള്‍ക്കും അര്‍ഹതപ്പെട്ട മുഴുവന്‍ പെന്‍ഷനും നല്‍കണമെന്നും അത് മാസത്തിലെ അഞ്ചാം തിയ്യതി നിര്‍ബന്ധമായും നല്‍കണമെന്നും അതുപോലെ ഭാരിച്ച ഫൈന്‍ കൊണ്ടും ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണെന്നും ഫൈന്‍ പൂര്‍ണ്ണമായും എടുത്തു കളയണമെന്നും കെ എം സി സി വൈസ് പ്രസിഡന്റ് എ പി ഫൈസല്‍ പാറക്കല്‍ എം എല്‍ എ മുഖേന നിവേദനം നല്‍കി കൊണ്ട് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

