
ദോഹ: ന്യൂ ഗുഡ്വില്‍ കാര്‍ഗോയും റോക്കാ പവര്‍ ജിം മെന്‍സ് ആ്ന്റ് ലേഡീസ് സെക്ഷന്‍ സംയുക്തമായി റേഡിയോ സുനോയും റേഡിയോ ഒലീവുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഹാപ്പിനസ് ലോഞ്ച്’ പരിപാടി സംഘടിപ്പിച്ചു.

ജീവനക്കാര്‍ക്കും അംഗങ്ങള്‍ക്കും ഒരുപോലെ സന്തോഷവും ഉത്സാഹവും പകരുന്ന രീതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ വിനോദ ഗെയിമുകള്‍, യോഗ പരിശീലനം, ഫിറ്റ്‌നസ് ആക്റ്റിവിറ്റികള്‍, ടീം ഇന്ററാക്ഷനുകള്‍ എന്നിവ അരങ്ങേറി. പങ്കെടുത്ത എല്ലാവര്‍ക്കും പുതുമയാര്‍ന്ന അനുഭവമാണ് പരിപാടി സമ്മാനിച്ചത്.

ലോക യോഗ ദിനം, പിതൃദിനം, എന്നീ പ്രത്യേക ദിനങ്ങളോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത് എന്നത് ചടങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കി.
പരിപാടിയുടെ വിജയത്തിനായി മികച്ച ഏകോപനവും നേതൃത്വവും നല്‍കിയ റേഡിയോ സുനോയുടെ അപ്പുണ്ണിയെയും റേഡിയോ സുനോ- റേഡിയോ ഒലീവ് ടീമംഗങ്ങളെയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
ന്യൂ ഗുഡ്വില്‍ കാര്‍ഗോ, റോക്കാ പവര്‍ ജിം മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു റേഡിയോ സുനോയുടെ അപ്പുണ്ണിക്ക് മെമന്റോ കൈമാറി. റേഡിയോ സുനോയും റേഡിയോ ഒലീവും സമൂഹത്തിനും പ്രവാസികള്‍ക്കും വേണ്ടി നടത്തുന്ന സജീവ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
പരിപാടിയില്‍ ന്യൂ ഗുഡ്വില്‍ കാര്‍ഗോ, റോക്കാ പവര്‍ ജിം മെന്‍സ് ആന്റ് ലേഡീസ് സെക്ഷന്‍ ജീവനക്കാര്‍, അംഗങ്ങള്‍, റേഡിയോ സുനോ, റേഡിയോ ഒലീവ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിക്ക് ജനറല്‍ മാനേജര്‍ നിഖില്‍ നാസര്‍, മാനേജര്‍ നാജി നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

