
ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി ചാലക്കുടി എം പി ബെന്നി ബഹനാന്റെ ‘ഒപ്പമുണ്ട് എം പി’ എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, പ്രിന്റര്‍, പ്രൊജക്ടര്‍, ക്യാമറ ഉള്‍പ്പെടെ ഐ ടി ഉപകരണങ്ങള്‍ നല്കുന്ന പദ്ധതിയായ ഡിജിറ്റല്‍ വിസ്ഡം പദ്ധതിയുടെ അഞ്ചാംഘട്ടം ആരംഭിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം ബെന്നി ബഹനാന് എം പി നിര്‍വഹിച്ചു. അങ്കമാലി നഗരസഭാധ്യക്ഷ റീത്താ പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ പി ജെ ജോയ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, വൈസ് പ്രസിഡന്റ് ടി എം വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷൈജോപ്പറമ്പി, മുന്‍ നഗരസഭാ ചെയര്മാന് മാത്യു തോമസ്, കെ എസ് എസ് പി എ സംസ്ഥാന ട്രഷറര്‍ കെ വി മുരളി, നഗരസഭ മുന്‍ വൈസ് ചെയര്മാന് കെ എസ് ഷാജി, കെ കെ ജോഷി,
മുന്‍ജില്ലാ പഞ്ചായത്ത് അംഗം സാംസണ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

പദ്ധതി പ്രകാരം എം ഇ എസ് യു പി സ്കൂള്‍ എസ് എന്‍ പുരം, അസീസി എല്‍ പി സ്കൂള്‍ ഏറിയാട്, ഗവണ്മെന്റ് ഹൈസ്കൂള്‍ ഓടക്കാലി, വി വി യുപി സ്കൂള്‍ കോതപറമ്പ്, എ എം യു പി സ്കൂള്‍ കൂളിമുട്ടം, ആര് വി ജി എല്‍ പി സ്കൂള്‍ കുറവിലശ്ശേരി, ശാന്തി ഭവന് വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍, സെ. ക്ലീലിയ ഇംഗ്ലീഷ് സ്കൂള്‍ കൊടകര എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു.
വിവിധ സ്ഥാപനങ്ങളുടെ സി എസ് ആര് ഫണ്ട് സമാഹരിച്ചാണ് എം പിയുടെ ഡിജിറ്റല്‍ വിസ്ഡം പ്രൊജക്റ്റ് നടപ്പിലാക്കുന്നത്. ഇതിനോടകം 200ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയുണ്ടായി.

