ഗ്ലോബല്‍ റിഥം ഈദ് ഗാലാ നൈറ്റ് കലാവിരുന്നായി

Web Desk
1 Min Read

ദോഹ: ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് ഖത്തര്‍ (ജി ആര്‍ സി സി) സംഘടിപ്പിച്ച ഈദ് ഗാല നൈറ്റ് കലാവിരുന്നായി മാറി. പുതിയ ലോഗോയുടെ അവതരണത്തിനും സംഘടനയുടെ ഭാവി കാഴ്ചപ്പാടിനും നിറം പകരുന്ന ചടങ്ങില്‍ സംഗീതം, നൃത്തം, ഫാഷന്‍ ഷോ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി.

city exchange

പാരഡൈസ് ദോഹയില്‍ നടന്ന ആഘോഷത്തില്‍ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഗ്ലോബല്‍ റണ്‍വേ ഫാഷന്‍ ഡിസൈനര്‍ ഷോയും ശ്രദ്ധേയമായി. ലൈറ്റുകളും ഗ്ലാമറും ആത്മവിശ്വാസവും നിറഞ്ഞ ഫാഷന്‍ അവതരണങ്ങള്‍ കാണികളുടെ കൈയടി നേടി. ജി ആര്‍ സി സി പ്രസിഡന്റ് റോഷ്‌നി കൃഷ്ണന്റെ നേതൃത്വത്തിലും കൊറിയോഗ്രഫിയിലുമാണ് ഫാഷന്‍ ഷോ അവതരിപ്പിച്ചത്.

ഐ സി സി വൈസ് പ്രസിഡണ്ട് സന്താനു ദേശ് പാണ്ഡെ മുഖ്യാതിഥിയായിരുന്നു. ഐ സി ബി എഫ് വൈസ് അബ്ദുല്‍ സത്താര്‍, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

നൃത്തവും സംഗീതപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടിയപ്പോള്‍ കുടുംബസമേതം എത്തിയ നിരവധി പേര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. പുതിയ ലോഗോയുടെ അവതരണത്തിലൂടെ സംഘടനയുടെ ശക്തമായ പുതിയ തിരിച്ചറിയലും ഭാവി ദര്‍ശനവും പങ്കുവെച്ച ചടങ്ങ് സംസ്‌കാരത്തിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!