പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി

Web Desk
1 Min Read

ആലുവ: പള്‍സ് പോളിയോ ദിനത്തോടനുബന്ധിച്ച് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ചൂര്‍ണ്ണിക്കര, എടത്തല, കീഴ്മാട്, വാഴക്കുളം, വെങ്ങോല, കിഴക്കമ്പലം എന്നീ ആറ് പഞ്ചായത്തുകളിലായി പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് 134 ബൂത്തുകളും 3 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം മലയിടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ തുള്ളിമരുന്ന് നല്‍കി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു.

city exchange

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീസ ഇസ്മായില്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീരേഖ വി എസ് നന്ദിയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്‌സര്‍ എം എം, അസീന ടീച്ചര്‍, അഡ്വ. ഫര്‍ഹത്ത് സുഹൈല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിജോ മാത്യു, പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് സൂപ്രണ്ട് ലിനി മോള്‍ ആന്റണി, എപ്പിഡമോളജിസ്റ്റ് ഡോ. റിനോ രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം എ ബിജു, ഷീബ ഇ എസ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!