
ദോഹ: സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ശ്രീനിവാസന്‍ മാമ്പ്രയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. നജ്മ സംസ്‌കൃതി ഹാളില്‍ നടന്ന സമ്മേളത്തിന് യൂണിറ്റ് പ്രസിഡന്റ് സിദ്ദിക്ക് കെ കെ അധ്യക്ഷത വഹിച്ചു.

സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസി ക്ഷേമനിധി മുന്‍ ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം, മാപ്‌കോ ഖത്തര്‍ പ്രസിഡന്റ് സുജീര്‍, ഇന്‍കാസ് പൊന്നാനി മണ്ഡലം പ്രസിഡന്റ് ഹാരിസ് ബാബു, സംസ്‌കൃതി കേന്ദ്രകമ്മിറ്റി അംഗം ഡോ. പ്രതിഭ രതീഷ്, സംസ്‌കൃതി നോര്‍ത്ത് സോണ്‍ സെക്രട്ടറി അബ്ദുല്‍ ഹക്കിം, റയ്യാന്‍ യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി, ജോയിന്റ് സെക്രട്ടറി പ്രദീഷ്, ശ്രീനിവാസന്‍ മാമ്പ്രയുടെ സുഹൃത്തുക്കള്‍ എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.

ഉത്തമനായ ഒരു സഹജീവിസ്‌നേഹിയെയാണ് ശ്രീനിവാസന്റെ അകാലവിയോഗത്തിലൂടെ നഷ്ടമായത് എന്ന് എല്ലാവരും അവരുടെ പ്രഭാഷണത്തില്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
