

ദോഹ: നവംബര്‍ എട്ടു മുതല്‍ 16 വരെ നടക്കാനിരുന്ന അജ്യാല്‍ ഫിലിം ഫെസ്റ്റിവലിന്റെ പതിനൊന്നാമത് എഡിഷന്‍ റദ്ദാക്കിയതായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (ഡി എഫ് ഐ) അറിയിച്ചു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഫിലിം ഫെസ്റ്റിവല്‍ റദ്ദാക്കിയത്.

സമൂഹത്തോടൊപ്പം ദുഃഖം പങ്കുവെക്കുന്ന തങ്ങള്‍ നിരപരാധികളുടെ ദൈനംദിന ജീവഹാനിയില്‍ തകര്‍ന്നതായും അതുകൊണ്ടുതന്നെ ആഘോഷത്തിനുള്ള സമയമല്ലെന്നും ശ്രദ്ധയും ബോധപൂര്‍വവുമായ പ്രവര്‍ത്തനത്തിനുള്ള സമയമാണെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷത്തെ അജ്യാലിന് പകരം ലോകമെമ്പാടുമുള്ള ഫലസ്തീന്‍ ശബ്ദങ്ങളുടെ വ്യാപനം വിപുലീകരിക്കുന്നതിന് തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ വഴികള്‍ അവതരിപ്പിക്കുമെന്നും നിര്‍ണായക സമയത്ത് സമാധാനപരവും നീതിയുക്തവുമായ ഒരു ഭാവിക്കായിഒരുമിച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

