പ്രവാസി ദോഹ ബഷീര്‍ അനുസ്മരണം ജൂലൈ 4ന്

Web Desk
0 Min Read

ദോഹ: പ്രവാസി ദോഹയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ചടങ്ങും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 6:30ന് ഐ സി സി മുംബൈ ഹാളിലാണ് ചടങ്ങുകള്‍ നടക്കുക.

city exchange

റേഡിയോ മലയാളം ആര്‍ ജെ രതീഷ് ചടങ്ങില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഇതോടൊപ്പം, പ്രവാസി ദോഹ സംഘടിപ്പിച്ച എം ടി പ്രബന്ധ രചനാ മത്സരത്തിലെ വിജയികളെ ചടങ്ങില്‍ ആദരിക്കും. മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ അമല്‍ ഫെര്‍മിസിന്‍, രണ്ടാം സമ്മാനം നേടിയ ശോഭ നായര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!