പയ്യന്നൂരോണവുമായി പയ്യന്നൂര്‍ സൗഹൃദവേദി

Web Desk
1 Min Read

ദോഹ: പയ്യന്നൂര്‍ സൗഹൃദവേദി ഖത്തര്‍ സംഘടിപ്പിച്ച ഓണാഘോഷം ‘പയ്യന്നൂരോണം 2024’ ഐ സി സി അശോക ഹാളില്‍ നടന്നു. പയ്യന്നൂര്‍ സൗഹൃദവേദി കലാകാരന്മാര്‍ ചേര്‍ന്ന് ഹാളില്‍ മനോഹരമായ പൂക്കളം ഒരുക്കി. തുടര്‍ന്ന് താലപ്പൊലിയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടു കൂടി മാവേലിയെ വരവേറ്റു.

city exchange

മാവേലിയുടെ സാന്നിധ്യത്തില്‍ പി എസ് വി ഭാരവാഹികള്‍ ചേര്‍ന്ന് വിളക്ക് കൊളുത്തി പരിപാടിക്ക് ഔപചാരികമായി തുടക്കം കുറിച്ചു. ഷിജു ആര്‍ കാനായിയും ശ്രീയേഷും സ്വജയും പരിപാടിയുടെ അവതാരകരായിരുന്നു. ജനറല്‍ സെക്രട്ടറി ഗിരീഷ് മാതമംഗലം സ്വാഗതമോതിയ പരിപാടിക്ക് പ്രസിഡന്റ് സതീശന്‍ കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഗണേശന്‍ ചെറുകുന്ന് ആശംസാ പ്രസംഗം നടത്തി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുന്‍ നിര്‍വാഹക സമിതി അംഗം ശിവദാസന്‍ മണ്ട്യനും 2023- 24 അധ്യയന വര്‍ഷം സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉന്നത വിജയം നേടിയ പി എസ് വി അംഗങ്ങളുടെ കുട്ടികള്‍ക്കും പി എസ് വിയുടെ പതിനേഴാം വാര്‍ഷികത്തിനും ‘മധുരപ്പതിനേഴ്’ ഓണാഘോഷത്തിനും ‘പയ്യന്നൂരോണം 2024’ കലാപരിപാടികള്‍ അവതരിപ്പിച്ച മുഴുവന്‍ കലാകാരന്മാര്‍ക്കും നേതൃത്വം നല്‍കിയ വനിതാ വിഭാഗം അംഗങ്ങള്‍ക്കും ഓണ സദ്യയ്ക്ക് ഉജ്ജ്വലമായി നേതൃത്വം നല്കിയ പ്രശാന്ത് എം വി യ്ക്കും ഓണസദ്യ ഒരുക്കിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും പി എസ് വി നിര്‍വാഹകസമിതി അംഗങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

തുടര്‍ന്ന് വേദിയില്‍ പി എസ് വി വനിതാവിഭാഗം ചേര്‍ന്ന് അവതരിപ്പിച്ച മെഗാതിരുവാതിരയും കലാ- കായിക പരിപാടികളും നാടന്‍ പാട്ടും അരങ്ങേറി. കള്‍ച്ചറല്‍ സെക്രട്ടറി വിനീത് വിജയനും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജന്‍ പിയും നേതൃത്വം നല്‍കി.

- Advertisement -
Ad image

പരിപാടിയോടനുബന്ധിച്ച് പി എസ് വി കുടുംബങ്ങള്‍ ചേര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. ട്രഷറര്‍ റോഷിത് ടി സി വി നന്ദി പ്രസംഗം നടത്തി.

Share This Article
Leave a Comment
error: Content is protected !!