ഫൈനാന്‍സ് മേഖലയെക്കുറിച്ച് അവബോധ സെഷന്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള കരിയര്‍ ആന്‍ഡ് പ്രൊഫഷണല്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഫൈനാന്‍സ്, കൊമേഴ്സ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ മേഖലകളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുമായി അവബോധ സെഷന്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് തുമാമയിലെ കെ എം സി സി ഹാളില്‍ നടക്കുന്ന പരിപാടിയിക്ക് ഖത്തര്‍ വോഡഫോണിലെ കോര്‍പ്പറേറ്റ് പെര്‍ഫോമന്‍സ് ഹെഡ് സല്‍മാന്‍ ബാവ നേതൃത്വം നല്‍കും.

city exchange

കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ ഫൈനാന്‍സ് പ്രൊഫഷണലുകള്‍ക്ക് കൈവന്ന നൂതന അവസരങ്ങളെക്കുറിച്ചും ആധുനിക പ്രവണതകളെക്കുറിച്ചും കഴിവും വൈഭവവും വര്‍ധിപ്പിക്കുന്നതിലൂടെ കരിയറില്‍ ഉയരാനുള്ള സാധ്യതകളെക്കുറിച്ചും പരിപാടിയില്‍ വിശദമായി ചര്‍ച്ച ചെയ്യും.

ബന്ധപ്പെട്ട വിഷയങ്ങളിലെ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടാവും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 66178285, 55335001, 77788835 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!