ഗ്രാന്‍ഡ് എക്‌സ്പ്രസിന്റെ മെഗാ ഡിസ്‌കൗണ്ട് സെന്റര്‍ പ്ലാസ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് മെഗാ ഡിസ്‌കൗണ്ട് സെന്റര്‍ വിപുലമായ പരിപാടികളോടെ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാന്‍ഡ് സിഇഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, മറ്റു മാനേജ്‌മെന്റ് അംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

city exchange

ആദ്യ വില്പന വസീം കണ്ണങ്കണ്ടി റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കലില്‍ നിന്നും ഏറ്റുവാങ്ങി. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകളും പ്രമോഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നൂതന സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനോടൊപ്പം ഗുണമേന്മയുള്ള എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമായാണ് ഈ മെഗാ ഡിസ്‌കൗണ്ട് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍, ലൈഫ് സ്റ്റൈല്‍, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ 1 റിയാല്‍ മുതല്‍ 20 റിയാല്‍ വരെയുള്ള ഡിസ്‌കൗണ്ട് പ്രൈസില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍, ടെലിവിഷന്‍, പെര്‍ഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള എല്ലാ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ നിരക്കില്‍ ഈ സ്റ്റോറില്‍ ലഭ്യമാണ്.

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്തൃ ശീലങ്ങള്‍ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തരം സംരംഭങ്ങള്‍ തുറക്കുന്നതെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്,ഖത്തറിലുടനീളം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കൂടുതല്‍ ഔട്‌ലറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!