പാറക്കല്‍ അബ്ദുല്ല എം എല്‍ എയ്ക്ക് ഹമദ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ഖത്തറിലെത്തിയ പാറക്കല്‍ അബ്ദുല്ലയെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. യു ഡി എഫ് അധികാരത്തിലെത്തിയതിന് ശേഷം ഖത്തറിലെത്തുന്ന ആദ്യത്തെ എം എല്‍ എ കൂടിയാണ് അദ്ദേഹം.

city exchange

കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ നിന്നും രണ്ടാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കെ എം സി സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി നല്‍കുന്ന സെലിബ്രേിറ്റിംഗ് കുറ്റ്യാടി പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ദോഹയിലെത്തിയത്. ഇന്ന് വൈകിട്ട് ആറു മണിക്ക് അല്‍ വക്‌റ അല്‍ മഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂള്‍ കാംപസിലാണ് പരിപാടി.

മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദ്, അബ്ദുന്നാസര്‍ നാച്ചി, അതീഖ് റഹ്മാന്‍, റഹീം ഫുഡ് വേള്‍ഡ്, അരോമ ഫൈസല്‍, നാസര്‍ നീലിമ തുടങ്ങിയ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും വിമാനത്താവളത്തിലെത്തി.

Share This Article
Leave a Comment
error: Content is protected !!