
കൊച്ചി: ഫെഡറല്‍ ബാങ്ക് ആര് എസ് സി 19-ാമത് ഓള് കേരള സംസ്ഥാന റാങ്കിങ് സമ്മാനത്തുക ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് 2026 വിവിധ വിഭാഗങ്ങളിലെ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും റീജ്യണല്‍ മാനേജരുമായ ജോസ്മോന് പി ഡേവിഡ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കുട്ടികള്‍ ഏതെങ്കിലും കായിക ഇനങ്ങളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങില്‍ കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി വിജയ് അര്ജുന് ദാസ്, റീജ്യണല്‍ സ്പോര്‍ട്സ് സെന്റര്‍ ഓണററി സെക്രട്ടറി എസ് എ എസ് നവാസ് എന്നിവര്‍ പങ്കെടുത്തു.

കിഡ്സ് അണ്ടര്‍ 9 ഗേള്‍സില്‍ യാത്ര എം എച്ച്, അനോര മേരി ജോര്‍ജ്, ബോയ്സില് അഥര്‍വ് രാജ്, ആല്ഡ്രിന് ആശിഷ്, അണ്ടര്‍ 11 ഗേള്‍സില്‍ ഗൗരി ടി വി, ഇഷിക ടി രഞ്ജിത്, ബോയ്സില് അമല്‍ എസ്, ഇഷാന് എസ്, അണ്ടര്‍13 ഗേള്‍സില്‍ അനുശ്രീ എസ്, സചിദേവ് എസ് എന്നിവര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മൂന്നു ദിവസം നീളുന്ന സംസ്ഥാന റാങ്കിങ് ടൂര്‍ണമെന്റില്‍ 563 താരങ്ങളാണ് പങ്കെടുക്കുന്നത്. മൂന്നുലക്ഷം രൂപയാണ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക. 12 ടേബിളുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
പുരുഷ സിംഗിള്‍സ്, വനിതാ സിംഗിള്‍സ്, 40 പ്ലസ്, 50 പ്ലസ്, 60 പ്ലസ് വെറ്ററന്‍സ് പുരുഷ സിംഗിള്‍സ് വിഭാഗങ്ങളില്‍ സമാപന ദിവസമായ ഇന്ന് മത്സരങ്ങള്‍ നടക്കും. സമാപന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് പനമ്പള്ളി നഗര്‍ മാനേജര്‍ മറിയ എലിസബത്ത് പോള്‍ മുഖ്യാതിഥിയാവും.

