ആര്യന്‍ ഖാന് ഷാരൂഖ് ഖാന്‍ 4500 രൂപ മണിയോഡര്‍ അയച്ചു

Web Desk
1 Min Read

മുംബൈ:ലഹരിപ്പാര്‍ട്ടി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്യന്‍ ഖാന് 4500 രൂപ മണിയോഡര്‍ അയച്ച് ഷാരൂഖ് ഖാന്‍. ജയിലുള്ള ഒരാള്‍ക്ക് പുറത്ത് നിന്ന് അയയ്ക്കാവുന്ന പരമാവധി തുകയാണിത്.

city exchange

ജയില്‍ ക്വാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ആര്യന്‍ ഖാന് ജയില്‍ നിന്നുള്ള ഭക്ഷണമാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വിഡിയോ കോളിലൂടെ സംസാരിച്ചു. കൊവിഡ് മാനദണ്ഡം കാരണം ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വിഡിയോ കോള്‍ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുമതിയുണ്ട്.
നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനുള്ളത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും.

Share This Article
Leave a Comment
error: Content is protected !!