
ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ കുറ്റ്യാടി നിയോജക മണ്ഡലം എം എല്‍ എ പാറക്കല്‍ അബ്ദുല്ലക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്വീകരണം നല്കി. മദീന ഖലീഫ നോര്‍ത്തിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രസിഡണ്ട് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു.


പ്രവാസികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഗുണകരമാവുന്ന നിരവധി പദ്ധതികളാണ് യു ഡി എഫ് ഗവണ്മെന്റ് നടപ്പാക്കുന്നതെന്ന് പാറക്കല്‍ അബ്ദുല്ല പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഗവണ്മെന്റിന്റെ പ്രവാസി ക്ഷേമ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവാസി സംഘടനകള്‍ ബോധവല്‍ക്കരണം നടത്തണം. മുന്‍ യു ഡി എഫ് സര്‍ക്കാറുകള്‍ നടപ്പില്‍ വരുത്തിയ സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സംവിധാനങ്ങളാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കിയത്. മലബാര്‍ മേഖലയിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ രംഗത്ത് പുതിയ സീറ്റുകള്‍ അനുവദിക്കാനും ഈ ഗവണ്മെന്റിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഇസ്ലാഹി സെന്ററിന്റെ ഉപഹാരം എം എല്‍ എയ്ക്ക് കൈമാറി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നല്ലളം, നിസാര്‍ ചെട്ടിപ്പടി, ഷഹീര്‍ ഇരിങ്ങത്ത് എന്നിവര്‍ സംസാരിച്ചു. റിയാസ് വാണിമേല്‍, മൊയ്ദീന് ഷാ, അജ്മല്‍ ജൗഹര്‍, ഹമദ് ബിന്‍ സിദ്ദീഖ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
