ഒരു സാധാരണക്കാരന്റെ വിജയം; പ്രേക്ഷകര്‍ക്ക് പുത്തന്‍ സിനിമാനുഭവം സമ്മാനിച്ച് ‘ഐ നോബഡി’

Web Desk
2 Min Read

കൊച്ചി: പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും മുഖ്യകഥാപാത്രങ്ങളായെത്തിയ നിസാം ബഷീര്‍ ചിത്രം ‘ഐ നോബഡി’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുക്കിയ ചിത്രം ജൂലൈ 9നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്.

city exchange

തിരുവനന്തപുരമാണ് കഥാപശ്ചാത്തലം. രാജീവന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഒരു ബാങ്ക് കവര്‍ച്ചക്ക് രാജീവന്‍ സാക്ഷിയാകുന്നതിനെ തുടര്‍ന്ന് അയാളുടെ വ്യക്തി ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ4 എസ്‌ക്പീരിമെന്റ് എന്നീ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

രാജീവും ഭാര്യ മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് രാജീവിന്റെ കുടുംബം. മീരയുടെ വേഷം കൈകാര്യം ചെയ്തത് പാര്‍വതിയാണ്. തങ്ങള്‍ നടത്തിയ ബാങ്ക് കവര്‍ച്ച രാജീവ് കണ്ടെന്ന് മനസ്സിലാക്കിയ കവര്‍ച്ചക്കാര്‍ പണവുമായി കടന്നു കളയുന്നതിനിടയില്‍ രാജീവനെ ബന്ധിയാക്കി കൊണ്ടുപോവുന്നു. ബാങ്കില്‍ കവര്‍ച്ച നടന്ന കാര്യം എല്ലാവരും അറിയുകയും രാജീവനെ കാണാതാവുകയും ചെയ്തതോടെ കവര്‍ച്ചക്ക് പിന്നില്‍ രാജീവാണോ എന്ന സംശയങ്ങള്‍ ഉടലെടുക്കുകയും അയാള്‍ സമൂഹത്തിനു മുന്നില്‍ ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. സിനിമയുടെ ആരംഭം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ തക്കവണ്ണമുള്ള എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകന്‍ നിസാം ബഷീര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. സസ്‌പെന്‍സ് മാത്രമല്ല വൈകാരിക നിമിഷങ്ങളും ചിത്രത്തില്‍ കാണാം. ജേക്‌സ് ബിജോയുടെ സംഗീതം കൂടെ ചേരുന്നതോടെ സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുകെട്ടുന്നു. ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ മറ്റൊരു തലത്തിലേക്ക് എത്തുന്നു.

പൃഥ്വിരാജും പാര്‍വതി തിരുവോത്തും തങ്ങളുടെ അഭിനയ മികവ് നേരത്തെ തന്നെ തെളിയിച്ചവരാണ്. ഇവരുടെ മക്കളായ് എത്തിയ നക്ഷത്രയും ആര്യ ഇസയും അവരുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കിയിട്ടുണ്ട്. റമീസ് എം ബിയുടെ എഡിറ്റിങ്ങാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ഒട്ടും തന്നെ ലാഗടിപ്പിക്കാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടു പോവാന്‍ റമീസ് എം ബിക്ക് സാധിച്ചിട്ടുണ്ട്.

- Advertisement -
Ad image

സമൂഹ മാധ്യമങ്ങളുടെ തെറ്റായ സ്വാധീനവും ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രവും ഒരു പടികൂടി കടന്ന് അതിശയോക്തിപരമായി കൈകാര്യം ചെയ്യാനുള്ള സിനിമാറ്റിക് ലിബേര്‍ട്ടി ‘ഐ നോബഡി’ എടുക്കുന്നുണ്ട്. ഒരു ഹൈസ്റ്റ് സ്റ്റോറിയില്‍ തുടങ്ങിയ ചിത്രം പതിയെ സോഷ്യോ പൊളിറ്റിക്കല്‍ ഴോണറിലേക്ക് മനോഹരമായ് നീങ്ങുന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാവുന്നു.

മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’, ആസിഫ് അലിയുടെ ‘കെട്ട്യോളാണെന്റെ മാലാഖ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘ഐ നോബഡി’യിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങള്‍ അശോകന്‍, ബീന ആര്‍ ചന്ദ്രന്‍, ഹക്കീം ഷാ, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, ജിജോയ് തുടങ്ങിയവരാണ് അവതരിപ്പിച്ചത്. ‘എന്നു നിന്റെ മൊയ്തീന്‍’, ‘കൂടെ’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതിയും പൃഥ്വിരാജും വീണ്ടും ഒരുമിച്ച് എത്തിയ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Share This Article
Leave a Comment
error: Content is protected !!