
ദോഹ: പ്രവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ഖത്തര്‍ പി സി എഫ് ജനറല്‍ സെക്രട്ടറി ആരിഫ് വെളിച്ചികാല ആവശ്യപ്പെട്ടു. ബിന്‍ ഉംറാനിലെ റീഗല്‍ റസ്റ്റോറന്റ്റില്‍ നടന്ന പി സി എഫ് നേതൃയോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്

പ്രവാസികളുടെ ഏറെക്കാലമായിട്ടുള്ള ആവശ്യമായിരുന്ന പ്രവാസി പെന്ഷന് വര്‍ധന പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തന്നെ ഉണ്ടാകുമെന്ന് ന്യായമായും പ്രതീക്ഷിച്ചിരുന്നു പ്രവാസികളെ നിരാശപ്പെടുത്തിക്കൊണ്ട് ആ വിഷയത്തില്‍ വാക്കുപോലും ഉണ്ടായില്ല എന്നുമാത്രമല്ല പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമായി കിട്ടിക്കൊണ്ടിരുന്ന നിലവിലെ പെന്ഷന് മൂന്നും നാലുമാസമായി കിട്ടുന്നില്ലയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു

പ്രവാസി ക്ഷേമ പെന്ഷന് വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും കുടിശ്ശികകള്‍ തീര്‍പ്പാക്കാനുമുള്ള നടപടികള്‍ അടിയന്തരമായി സര്‍ക്കാര്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്സവ അവധിക്കാല സീസണുകളില്‍ വിമാന കമ്പനിക്കാര് നടത്തുന്ന അമിതമായ ചാര്‍ജിനെതിരെ ഭരണ- പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് രംഗത്തിറങ്ങി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു
അണ്ടൂര്‍കോണം നൗഷാദ്, കരിം തിണ്ടലം, ഫസല്‍ കാസര്‍ഗോഡ്, മുനീര്‍ അകലാട്, ശിഹാബ് ആലപ്പുഴ സലാം കുന്നംകുളം സൈഫു നന്നമ്പ്ര, ഷഫാഅത്ത് വെളിയങ്കോട്, കുഞ്ഞുമുഹമ്മദ് ആലുവ തുടങ്ങിയവര്‍ സംസാരിച്ചു.

