പിതൃഅമീറിന്റെ നിര്യാണത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഖത്തര്‍ അനുശോചിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വിയോഗത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഖത്തര്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

city exchange

ആധുനിക ഖത്തറിന്റെ ശില്പിയായി അറിയപ്പെട്ട അദ്ദേഹം ദീര്‍ഘവീക്ഷണവും ദൃഢനിശ്ചയവും നിറഞ്ഞ നേതൃത്വത്തിലൂടെ ഖത്തറിനെ ആഗോളതലത്തില്‍ ശ്രദ്ധേയമായ വികസനത്തിന്റെ മാതൃകയാക്കി ഉയര്‍ത്തി. വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, മാധ്യമരംഗം, കായികം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ ദീര്‍ഘ ദൃഷ്ടിയോടെയുള്ള നേതൃത്വത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു.

ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹം നല്‍കിയ പിന്തുണയും ഇന്ത്യന്‍ സമൂഹത്തോട് പുലര്‍ത്തിയ സൗഹൃദപരമായ സമീപനവും എന്നും നന്ദിയോടെ ഓര്‍ക്കപ്പെടുന്നതാണ്. ഖത്തര്‍- ഇന്ത്യ സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായക പങ്കുവഹിച്ചു.

ഈ ദുഃഖവേളയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കും രാജകുടുംബത്തിനും ഖത്തര്‍ ജനതയ്ക്കും സി ഐ സി ഖത്തര്‍ അനുശോചനം അറിയിച്ചു.

- Advertisement -
Ad image

കാരുണ്യവാനായ തമ്പുരാന്‍ അദ്ദേഹത്തെ പരലോകത്ത് ഉയര്‍ന്ന പദവികള്‍ നല്‍കി അനുഗ്രഹിക്കുകയും കുടുംബാംഗങ്ങള്‍ക്കും ഖത്തര്‍ ജനതയ്ക്കും ക്ഷമയും സമാധാനവും നല്‍കുകയും ചെയ്യുമാറാകട്ടെ എന്നും പ്രസ്താവന തുടര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!