പിതൃ അമീറിന്റെ നിര്യാണത്തില്‍ ഡോം ഖത്തര്‍ അനുശോചിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്യാണത്തില്‍ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) അനുശോചനം രേഖപ്പെടുത്തി.

city exchange

ഖത്തറിനെ ആധുനികവും പുരോഗമനപരവുമായ രാഷ്ട്രമാക്കി മാറ്റുന്നതില്‍ പിതൃ അമീര്‍ നല്‍കിയ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും സമഗ്രമായ സംഭാവനകളും ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുമെന്ന് പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഖത്തറിന്റെ അമീര്‍, രാജകുടുംബം, സര്‍ക്കാര്‍, ജനങ്ങള്‍ എന്നിവരുടെ ദുഃഖത്തില്‍ ഡയസ്‌പോറ ഓഫ് മലപ്പുറം പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് സുരക്ഷിതമായ ജീവിതവും മികച്ച അവസരങ്ങളും ഒരുക്കിയ ഖത്തറിന്റെ വളര്‍ച്ചയില്‍ പിതൃ അമീറിന്റെ ദര്‍ശനവും നേതൃത്വവും നിര്‍ണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.

അല്ലാഹു പരേതന് അളവറ്റ കരുണ നല്‍കുകയും കുടുംബത്തിനും ഖത്തര്‍ ജനതയ്ക്കും ഈ വേര്‍പാടിന്റെ ദുഃഖം താങ്ങാനുള്ള ക്ഷമയും ശക്തിയും പ്രദാനം ചെയ്യട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!