
ദോഹ: ഖത്തര്‍ മുന്‍ അമീറും രാഷ്ട്രനിര്‍മാണത്തിലെ മഹാനായ ശില്‍പിയുമായിരുന്ന പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്യാണത്തില്‍ കേരള ബിസിനസ് ഫോറം (കെ ബി എഫ്) അഗാധമായ ദുഃഖവും ഹൃദയംഗമമായ അനുശോചനവും രേഖപ്പെടുത്തി.

ഖത്തറിനെ ആധുനികവും സമ്പന്നവും ലോകശ്രദ്ധ നേടിയ രാഷ്ട്രമാക്കി ഉയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും മാതൃകാപരമായ നേതൃത്വവും നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഖത്തറിന്റെ ചരിത്രത്തില്‍ എന്നും സുവര്‍ണ്ണ അക്ഷരങ്ങളില്‍ രേഖപ്പെടുത്തപ്പെടും.

ഈ ദുഃഖകരമായ വേളയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കും അല്‍ താനി രാജകുടുംബത്തിനും ഖത്തര്‍ സര്‍ക്കാരിനും ഖത്തറിലെ ജനങ്ങള്‍ക്കും കേരള ബിസിനസ് ഫോറത്തിന്റെ പേരില്‍ അനുശോചനം അറിയിച്ചു.
പരേതന്റെ ആത്മാവിന് സര്‍വ്വശക്തന്‍ നിത്യശാന്തി നല്‍കട്ടെയെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഖത്തര്‍ ജനതയ്ക്കും ഈ മഹത്തായ വേര്‍പാടിന്റെ ദുഃഖം താങ്ങാനുള്ള ശക്തിയും ആശ്വാസവും ലഭിക്കട്ടെയെന്നും പ്രാര്‍ഥിച്ചു.

