ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ടീസര്‍ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബര്‍ 11ന് തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ ഫഹദ് ഫാസിലും ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആര്‍ക്കാ മീഡിയ വര്‍ക്ക്‌സും ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ് എസ് രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്‍ട്ട് ട്രബിള്‍ ദ ട്രബിള്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

city exchange

പ്രേമലുവിന്റെ വിജയകരമായ വിതരണത്തിലൂടെ നിര്‍മ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ് എസ് കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്ക്‌സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ടീസര്‍ പുറത്തിറക്കിയത്. ഒരു കൊച്ചു പെണ്‍കുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഇരുവരുടെയും രസകരവും ഹൃദയസ്പര്‍ശിയുമായ നിമിഷങ്ങള്‍ ടീസറിന്റെ പ്രധാന ആകര്‍ഷണമാണ്. തുടര്‍ന്ന്, പെണ്‍കുട്ടിയെ അപ്രത്യക്ഷയാക്കുന്ന ഒരു വലിയ മാജിക് കാണിക്കാമെന്ന് ഫഹദ് വാഗ്ദാനം ചെയ്യുന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നത്. തുടര്‍ന്ന് എന്താണ് സംഭവിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

കൗതുകമുണര്‍ത്തുന്ന അവതരണവും വ്യത്യസ്തമായ കഥാപശ്ചാത്തലവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ടീസറിനെ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ പതിവില്‍ നിന്ന് വ്യത്യസ്തമായ, തമാശ നിറഞ്ഞ കഥാപാത്രാവതരണവും, ബാലതാരത്തിന്റെ മനോഹര പ്രകടനവും ടീസറിന്റെ ശ്രദ്ധേയ ഘടകങ്ങളാണ്.

- Advertisement -
Ad image

കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും ദൃശ്യങ്ങളുടെ മികവ് ഉയര്‍ത്തുന്ന മികച്ച ഛായാഗ്രഹണവും ടീസറിന് കൂടുതല്‍ ഭംഗി പകരുന്നു. ഫാന്റസിയും വിനോദവും സമന്വയിപ്പിച്ച ‘ഡോണ്‍ട്ട് ട്രബിള്‍ ദ ട്രബിള്‍’ സെപ്റ്റംബര്‍ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!