
ദോഹ: ഖത്തറിന്റെ മുന്‍ അമീറും പിതൃ അമീറുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്യാണത്തില്‍ കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ അനുശോചിച്ചു.

പ്രകൃതി വാതക സമ്പത്ത് ദീര്‍ഘവീക്ഷണത്തോടെ വിനിയോഗിച്ച് ഖത്തറിനെ ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനശേഷിയുള്ളതുമായ രാഷ്ട്രങ്ങളിലൊന്നാക്കി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം തന്റെ ഭരണകാലത്ത് നിരവധി നേട്ടങ്ങളാണ് രാജ്യത്തിന് ഉണ്ടാക്കിയത്.

ചെറിയ ഭൂപ്രദേശവും ജനസംഖ്യയുമുള്ള ഖത്തറിനെ വികസനത്തിലും നയതന്ത്ര മികവിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായകമായിരുന്നു. വിവിധ അന്താരാഷ്ട്ര വിഷയങ്ങളില്‍ സമാധാന ശ്രമങ്ങള്‍ക്കും മധ്യസ്ഥതയ്ക്കും അദ്ദേഹം നല്കിയ നേതൃത്വം ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടു. സ്വദേശിവിദേശി വേര്‍തിരിവില്ലാതെ രാജ്യത്ത് കഴിയുന്ന എല്ലാവര്ക്കും ആധുനിക ആരോഗ്യ പരിചരണവും മികച്ച ജീവിതസൗകര്യങ്ങളും ഉറപ്പാക്കാന്‍ അദ്ദേഹം സ്വീകരിച്ച നയങ്ങള്‍ അദ്ദേഹത്തിന്റെ മാനവിക കാഴ്ചപ്പാടിന്റെ തെളിവാണ്.
ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്യാണത്തില്‍ ഖത്തര്‍ ജനതയോടും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, രാജകുടുംബാംഗങ്ങള്‍, ഭരണാധികാരികള്‍, ലോകമെമ്പാടുമുള്ള ഖത്തര്‍ പ്രവാസികള്‍ എന്നിവരോടും കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മന്‍സൂര്‍ അലി അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ ചെയര്മാന് ഫൈസല്‍ മൂസ അനുശോചന സന്ദേശം കൈമാറി. കെ കെ വി മുഹമ്മദ് അലി, മുസ്തഫ എം വി, ഷാജി പീവീസ്, സാജിദ് ബക്കര്‍, ഷബീജ് ആര് എം എസ്, ഷഫീഖ് പി എ, ജാസിര്‍ ആമീന്‍, റഷീദ് കൂരോളി, നിസാര്‍ കൊയിലാണ്ടി, സുനില്‍ ഇബ്രാഹിം, ജുനൈദ് അമ്പട്ടേര എന്നിവര്‍ അനുശോചന പ്രഭാഷണങ്ങള്‍ നടത്തി.

