കില്‍ ദി പെട്രോള്‍ ബില്‍ പദ്ധതിയുമായി അള്‍ട്രാവയലറ്റ്

Web Desk
1 Min Read

കണ്ണൂര്‍: രാജ്യത്ത് പെട്രോള്‍ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതിയുമായി പ്രമുഖ ഇവി ബ്രാന്‍ഡായ അള്‍ട്രാവയലറ്റ്. കില്‍ ദി പെട്രോള്‍ ബില്‍ എന്ന ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള ഇരുചക്ര വാഹന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

city exchange

ഈ പദ്ധതി പ്രകാരം അള്‍ട്രാവയലറ്റ് എഫ്77 അല്ലെങ്കില്‍ എക്സ്-47 മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഇരുചക്ര വാഹനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സഞ്ചരിച്ച കിലോമീറ്ററുകള്‍ക്ക് തുല്യമായ തുക ക്യാഷ്ബാക്കായി ലഭിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20,000 കിലോമീറ്റര്‍ ഓടിയ വാഹനമാണെങ്കില്‍ 20,000 ക്യാഷ്ബാക്ക് ലഭിക്കും. റൈഡിംഗ് ഹിസ്റ്ററിയും വാഹനത്തിന്റെ ഉപയോഗവും അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ക്ക് പരമാവധി 30,000 വരെയുള്ള ആനുകൂല്യങ്ങള്‍ ഇതിലൂടെ നേടാം. കൂടാതെ എഫ്77, എക്സ്-47 മോഡലുകള്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ധനച്ചെലവില്‍ മാത്രം പ്രതിമാസം 3,000 മുതല്‍ 5,000 വരെ ലാഭിക്കാന്‍ സാധിക്കും.

Share This Article
Leave a Comment
error: Content is protected !!