
ആലുവ: കീഴ്മാട് പഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ പുകയില രഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലാതല പരിശോധക സംഘത്തിന് പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതി കൃഷ്ണന് റിപ്പോര്‍ട്ട് കൈമാറി.

പുകയില രഹിത ഗ്രാമമായി മാറുന്നതിന് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റ റിപ്പോര്‍ട്ടാണ് കൈമാറിയത്. വ്യാപാര സ്ഥാപനങ്ങളില്‍ കോട്പ നിയമപ്രകാരം പ്രത്യേക പരിശോധന നടത്തി നിയമാനുസൃത ബോര്‍ഡുകള്‍ സ്ഥാപിക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കി. പുകയില വില്‍പ്പനശാലകളില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതല്ലെന്ന ബോര്‍ഡുകള്‍ ഉറപ്പ് വരുത്തി. പുകയില ഉത്പന്നങ്ങളുടെ പരസ്യം വില്‍പ്പനശാലകളിലോ പൊതു ഇടങ്ങളിലോ പ്രദര്‍ശിപ്പിച്ചത് നീക്കം ചെയ്തു.

വ്യാപാര സ്ഥാപനങ്ങളിലടക്കം പുകയില രഹിത സ്ഥലം ഇവിടെ പുകവലി ശിക്ഷാര്‍ഹം ബോര്‍ഡുകള്‍ നിര്‍ബന്ധമാക്കി. വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പ് വരുത്തി. മെയ്, ജൂലായ് മാസങ്ങളിലായി പഞ്ചായത്തില്‍ ബോധവത്ക്കരണ അനൗണ്‍സ്‌മെന്റ് നടത്തി. വാര്‍ഡ്തല ശുചിത്വ പോഷക സമിതി യോഗങ്ങളിലും മുഴുവന്‍ കുടുംബശ്രീ യോഗങ്ങളിലും പുകയില രഹിത ഗ്രാമം പ്രത്യേക അജണ്ടയായി ചര്‍ച്ച നടത്തി. മുഴുവന്‍ അങ്കണവാടികളും കവലകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.
ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ വഴി വീടുകളില്‍ നോട്ടീസുകള്‍ എത്തിച്ചു. പകലോമറ്റം, മാര്‍വര്‍ കവലകളില്‍ പുകയില രഹിത ഗ്രാമത്തിലേക്ക് സ്വാഗതം എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കലാലയങ്ങളും പുകയില രഹിത കലാലയങ്ങളായി പ്രഖ്യാപിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സാഹിദ അബ്ദുല്‍ സലാം, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ആനന്ദ് സെബാസ്റ്റ്യന്‍, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി കെ ദിനിക്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ജയന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ബി ഷക്കീര്‍, എം എ അഭിലാഷ്‌കുമാര്‍, സിനിമോള്‍ ഉദയകുമാര്‍, സെമീര്‍ സെയ്താലി,
പ്രീത റെജികുമാര്‍, ബീന ബാബു, സിന്ധു കുര്യന്‍, ഷിജി രാജേഷ്, ഷമീര്‍ കല്ലുങ്കല്‍, തസ്നി അബു എന്നിവര്‍ പ്രസംഗിച്ചു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതി കൃഷ്ണന്‍, കേരളാ വളണ്ടറി ഹെല്‍ത്ത് സര്‍വ്വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു വി ഇട്ടി, പ്രോഗ്രാം ഓഫീസര്‍മാരായ ഷീബ ജോണ്‍സണ്‍, നിഷ വര്‍ഗ്ഗീസ്
എന്നിവരാണ് പരിശോധകാസംഘത്തില്‍ ഉണ്ടായിരുന്നത്.

