
ദോഹ: സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് വിതരണവും അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങും ആഗസ്ത് 7ന് വൈകുന്നേരം 6 മണിക്ക് ഐ സി സി അശോക ഹാളില്‍ നടക്കും. ചടങ്ങില്‍ മുന്‍ വ്യവസായ- നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരിക്കും. പുരസ്‌കാരം വിതരണം ചെയ്യും.

സി ബി എസ് ഇ പന്ത്രണ്ടാം തരത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അഡ്വ. മുഷാബ് സ്മാരക പുരസ്‌കാരം ഈ വര്‍ഷം സയന്‍സ് വിഭാഗത്തില്‍ ശുഭം തേജസ് മേത്ത (ബിര്‍ള പബ്ലിക് സ്‌കൂള്‍), അനന്യ സിങ്, ശ്രുതി ലക്ഷ്മി, അതുല്യ അനില്‍ കുമാര്‍ (മൂവരും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍), കൊമേഴ്‌സ് വിഭാഗത്തില്‍ ശ്രീനിധി ജഗന്നാഥ് (ലൊയോള ഇന്റര്‍നാഷനല്‍ സ്‌കൂള്‍), മുഹമ്മദ് സൂഫിയന്‍ പട്ടേല്‍, ആഫ്രീന്‍ ഫാത്തിമ മുഹമ്മദ് അന്‍വറുദ്ദീന്‍ (ഇരുവരും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍), ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ആല്‍വിന സക്കീര്‍, ലുബ്‌ന അബ്ദുല്‍ ലത്തീഫ് (ഇരുവരും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍) എന്നിവരാണ്.
