പി ഹസ്സിം അഖില സേവക് സമാജ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍

Web Desk
0 Min Read

കൊച്ചി: അഖില സേവക് സമാജ് കൗണ്‍സിലിന്റെ (എ എസ് എസ് സി) കേരള സംസ്ഥാന ബോര്‍ഡ് ചെയര്‍മാനായി പി ഹസ്സിമിനെ നിയമിച്ചു. നീതി ആയോഗിന്റെ അംഗീകാരത്തോടെ ജനക്ഷേമം, സാമൂഹിക നീതി, ദേശീയ സേവനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ എ എസ് എസ് സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലും ചേര്‍ന്നാണ് പി ഹസ്സിമിനെ തിരഞ്ഞെടുത്തത്. ദേശീയ ചെയര്‍മാനും സ്ഥാപകനുമായ ഡോ. ഭാര്‍ഗവ് മല്ലയ്യയും ജനറല്‍ സെക്രട്ടറി ഡോ. ബാബുരാജ് വി ആറും നിയമനത്തിന് അംഗീകാരം നല്‍കി. ഓഗസ്റ്റ് 3 മുതല്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് കാലാവധി.

city exchange
Share This Article
Leave a Comment
error: Content is protected !!