
കൊച്ചി: വളപ്പ് ബീച്ചില്‍ സംഘടിപ്പിച്ച യൂണിക്കോറ ആന്റ് പ്രോസ്പീരിയ ബീച്ച് മാരത്തണ്‍ ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ക്രാവ് മാര്‍ഗ ഫെഡറേഷന്‍ പ്രസിഡണ്ട് രാജന്‍ വര്‍ഗീസ് മാരത്തോണ്‍ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്ത മാരത്തണില്‍ വിജയികള്‍ക്ക് വാര്‍ഡ് അംഗം സ്വാതിഷ് സത്യന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബാസ്റ്റിന്‍ ബാബു ചടങ്ങില്‍ അതിഥിയായി പങ്കെടുത്തു.

മാരത്തണില്‍ ഇന്ത്യന്‍ ബ്ലൈന്റ് ഫുട്ബോള്‍ ഫെഡറേഷന് പതിനായിരം രൂപയുടെ ചെക്ക് കൈമാറി. അദ്വൈത് രാഘേഷ് ചന്ദ്രന്‍, സൈഫ് ബിന്‍ ഹിക്മത്ത് ഹിലാല്‍, നകുല്‍ ആര്‍ ബിനിത്, രോഹന്‍ പി ഉദയ്, വിഹാന്‍ സുജേഷ്, വിനയ് വിക്രം, ഗ്രേസ് ബോബി മാനിക്കംപറമ്പില്‍, ശ്രേയാന്‍ ശ്രീനിവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
