
മനാമ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണല്‍- മാഹി ചാപ്റ്റര്‍ ബഹ്റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ ‘ഗോള്‍ഡന്‍ ഹാന്‍ഡ്സ്’മായി ചേര്‍ന്ന് മയ്യഴിയില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ ഡയാലിസിസ് സെന്ററിനുള്ള സഹായം കൈമാറി.

നിര്‍ധനരായ നിരവധി വൃക്കരോഗികള്‍ക്ക് ആശ്രയമായ തണലിന് നല്‍കുന്ന സഹായ പ്രവര്‍ത്തനങ്ങളില്‍ മയ്യഴിക്കാര്‍ എന്നും മുന്‍ നിരയില്‍ ഉണ്ടാകുമെന്ന് സഹായം കൈമാറി സംഘടനയിലെ മുതിര്‍ന്ന അംഗം പി പി റഷീദ് ഉറപ്പ് നല്‍കി.

തണല്‍ മാഹി പ്രസിഡണ്ട് ഇ കെ റഫീഖ് സഹായം ഏറ്റുവാങ്ങി. സെന്ററിന്റെ നടത്തിപ്പിന്ന് ബഹ്റൈന്‍ കമ്മിറ്റി നല്‍കുന്ന സഹകരണം തികച്ചും ശ്ലാഘനീയമാണെന്നും അത് ഇനിയും തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മുജീബ് മാഹി, ഷെബീര്‍ മാഹി, ഷംസുദ്ദീന്‍ വി പി, റംഷാദ് അബ്ദുല്‍ ഖാദര്‍, മുഹമ്മദ് റിജാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
തണല്‍ ട്രഷറര്‍ അന്‍വര്‍ സാദത്ത്, ആശാ ലത, വഹീദ എന്നിവര്‍ സന്നിഹിതരായിരുന്നു.

