അധികാരത്തില്‍ തിരികെയെത്തുമെന്ന് ട്രംപ്

Web Desk
1 Min Read

ക്ലീവ്‌ലാന്റ്: അമേരിക്കയിലെ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഹിയോവില്‍ നടന്ന റാലിയിലാണ് ട്രംപ് ഇക്കാര്യംപറഞ്ഞത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ട്രംപ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
തെരഞ്ഞെടുപ്പില്‍ ചതിയിലൂടെയാണ് തന്നെ പരാജയപ്പെടുത്തിയതെന്ന് ആരോപിച്ച മുന്‍ പ്രസിഡന്റ് ഇനിയും വിജയം വരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ മനുഷ്യത്വ രഹിതമാണെന്നു പറഞ്ഞ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ ട്രംപ് ചോദ്യം ചെയ്തു. അമേരിക്കന്‍ അതിര്‍ത്തി കടന്ന് നിരവധി പേരാണ് രാജ്യത്തേക്ക് കടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകളാണ് നമ്മുടെ രാജ്യത്തേക്ക് അതിര്‍ത്തി കടന്ന് വരുന്നതെന്നും നമ്മള്‍ ചെയ്തതിന് നേരെ വിപരീതമായാണ് ബൈഡന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
തങ്ങള്‍ ഈ ഹൗസ് വീണ്ടെടുക്കും, ഈ സെനറ്റ് വീണ്ടെടുക്കും, അമേരിക്കയില്‍ തങ്ങള്‍ തന്നെ അധികാരത്തില്‍ വരും, അത് ഉടനെ തന്നെ ഉണ്ടാവുമെന്നും ട്രംപ് പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!