
മനാമ: അറിവും മൂല്യബോധവും നേത്യത്വശേഷിയുമുള്ള യുവത്വമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്നും ഇന്നത്തെ യുവത്വത്തെ സാമൂഹിക ഉത്തരവാദിത്തമുള്ളവരായി വാര്‍ത്തെടുക്കുന്നതിലൂടെ നാളത്തെ ഇന്ത്യയെ കൂടുതല്‍ ശകതിപ്പെടുത്തി ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച് നിര്‍ത്താന്‍ കഴിയുമെന്നും ഐ സി എഫ് ജനസഭ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ 80-ാം സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ‘യംഗ് ഇന്ത്യ, സ്ട്രോംഗ് ഡെമോക്രസി’ എന്നപ്രമേയത്തില്‍ ഐ സി എഫ് ബഹ്റൈന്‍ ജനസഭ സംഘടിപ്പിച്ചത്.

സല്‍മാബാദ് സുന്നി സെന്ററില്‍ അബ്ദു റഹീം സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം സി അബ്ദുല്‍ കരീം, പ്രമേയ പ്രഭാഷണം നടത്തി. കെ എം സി സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ധീന് വെള്ളികുളങ്ങര, ഒ ഐ സി സി ബഹ്റൈന്‍ വൈസ് പ്രസിഡണ്ട് ചെമ്പന്‍ ജലാല്‍, ഐ സി എഫ് ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശമീര്‍ പന്നൂര്, ഐ സി എഫ് ബഹ്റൈന്‍ മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍ തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
