എട്ടു പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകള്‍ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു: ഒ ഐ സി സി ബഹ്റൈന്‍

Web Desk
2 Min Read

മനാമ: രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച് എട്ടു പതിറ്റാണ്ടായിട്ടും ജാതി ചിന്തകള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുകയാണെന്ന് ബഹ്റൈന്‍ ഒ ഐ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപെട്ടു. ജാതി- മത ചിന്തകള്‍ക്ക് അതീതമായി ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന മുദ്രാവാക്യം വിളിച്ചു സ്വാതന്ത്ര്യം നേടിത്തന്ന നേതാക്കള്‍ സ്വപ്‌നം കണ്ട ഇന്ത്യയില്‍ നിന്ന് ഇന്ന് വീണ്ടും ജാതി ചിന്തകള്‍ ഉടലെടുക്കുന്ന കാഴ്ചകളാണ് രാജ്യത്തുള്ളത്.

city exchange

എണ്‍പത്തിയഞ്ചു വയസ്സുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ പങ്കെടുത്ത യോഗ സ്ഥലത്തു ചാണകം തളിച്ച് ശുദ്ധി വരുത്തുന്ന ആളുകള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട് ഉള്‍പ്പെടുന്ന ഇന്ത്യയില്‍ പട്ടികജാതി, ആദിവാസി, പിന്നോക്ക, ന്യുനപക്ഷ വിഭാഗത്തില്‍ പെടുന്ന ആളുകളെ സാമൂഹ്യ ഭ്രഷ്ട് കല്പിച്ചു മാറ്റി നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് കൂടി രാജ്യത്തിനു മോചനം ലഭിക്കണം. പരീക്ഷ ക്രമക്കേട് ആരോപിച്ചു സമരം നടത്തിയ കുട്ടികളെ പെല്ലറ്റും എ കെ 47നും ഉപയോഗിച്ച് നേരിട്ട ഭരണാധികാരികള്‍ ഇപ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്തുവാനും ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കും എന്ന് പറയുന്ന സാഹചര്യം രാജ്യത്ത് ഉണ്ടായി എങ്കില്‍ ഇന്നും ജനാധിപത്യത്തില്‍ സമരങ്ങള്‍ക്ക് പ്രാധാന്യം ഉണ്ട് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ജീസണ്‍ ജോര്‍ജ്, പ്രദീപ് മേപ്പയൂര്‍, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിന്‍സണ്‍ ചാക്കോ പുലിക്കോട്ടില്‍, ഒ ഐ സി സി നേതാക്കളായ അലക്‌സ് മഠത്തില്‍, സല്‍മാനുല്‍ ഫാരിസ്, സുരേഷ് പുണ്ടൂര്‍, റഷീദ് മുയിപ്പോത്ത്, സിജി, വിന്‍സന്റ് കക്കയം, രാധാകൃഷ്ണന്‍ നായര്‍, ഫൈസല്‍ പട്ടാണ്ടി എന്നിവര്‍ പ്രസംഗിച്ചു.

ഒഐസിസി നേതാക്കളായ കുഞ്ഞുമുഹമ്മദ്, നൈസാം കാഞ്ഞിരപ്പള്ളി, സന്തോഷ് നായര്‍, സന്തോഷ് ബാബു, അനില്‍ കുമാര്‍, കോശി ഐപ്പ്, നിഷ സാമൂവല്‍, ഷീജ നടരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!