
കൊച്ചി: കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങളില് മുന്നിരയിലുള്ള അബാദ് ഗ്രൂപ്പ് തങ്ങളുടെ വിവിധ ബിസിനസ് സംരംഭങ്ങളെ ഒരു ബ്രാന്ഡിനു കീഴിലാക്കി പുതിയ ഏകീകൃത കോര്പ്പറേറ്റ് ഐഡന്റിറ്റി അവതരിപ്പിച്ചു. കൊച്ചിയില് നടന്ന ചടങ്ങില് അബാദ് ഗ്രൂപ്പ് എമിരറ്റസ് ചെയര്മാന് സക്കറിയ ഉസ്മാന്, അബാദ് ഗ്രൂപ്പ് ചെയര്മാന് അന്വര് ഹാഷിം എന്നിവരും വിവിധ അബാദ് ഗ്രൂപ്പ് കമ്പനികളുടെ സാരഥികളായ അബാദ് ഹോട്ടല്സ് മാനേജിംഗ് ഡയറക്ടര് റിയാസ് അഹമ്മദ്, അബാദ് ബില്ഡേഴ്സ് മാനേജിംഗ് ഡയറക്ടര് ഡോ. നജീബ് സക്കറിയ, അബാദ് ഗ്രൂപ്പ് ഡയറക്ടര് ഷെറാസ് അന്വര്, അബാദ് ഫുഡ്സ് സി ഇ ഒ ഫറാസ് ജാവീദ് എന്നിവര് പങ്കെടുത്തു.

1931-ല് കൊച്ചിയില് നിന്ന് ഉണക്കച്ചമ്മീന് കയറ്റുമതി ചെയ്തു പ്രവര്ത്തനമാരംഭിച്ച അബാദ്, ഇന്ന് സമുദ്രോത്പന്ന കയറ്റുമതി, ഫ്രോസണ് ഫുഡ്സ്, റീട്ടെയില് വിപണി, ഹോസ്പിറ്റാലിറ്റി, ആയുര്വേദം, റിയല് എസ്റ്റേറ്റ് വികസനം, ഇന്റീരിയര് സൊല്യൂഷന്സ്, പ്രോപ്പര്ട്ടി മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിലേക്ക് പ്രവര്ത്തനം വ്യാപിപ്പിച്ചു. അഞ്ചു തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം ഒരു നൂറ്റാണ്ടിന്റെ സംരംഭകത്വ പാരമ്പര്യമാണ് അബാദിനുള്ളത്.

കൊച്ചി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അബാദ് ഗ്രൂപ്പിന് ഇന്ത്യയിലുടനീളവും ആഗോളതലത്തിലുമുള്ള ഉപഭോക്താക്കള്ക്ക് സേവനം നല്കുന്ന ബിസിനസ് ശൃംഖലകളുണ്ട്. അയ്യായിരത്തിലധികം ജീവനക്കാരുമായി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും തൊഴില്ദാതാവ് എന്ന നിലയിലും വലിയ സംഭാവനകള് നല്കിവരുന്ന അബാദ് എല്ലാ അര്ഥത്തിലും തികഞ്ഞ ഒരു ‘മെയ്ഡ് ഇന് കേരള’ സംരംഭമാണ്.
ഗ്രൂപ്പിന്റെ മുന്നിര സംരംഭമായ അബാദ് ഫിഷറീസ് ഇന്ത്യയിലെ പ്രമുഖ സമുദ്രോത്പന്ന സംസ്കരണ സ്ഥാപനങ്ങളിലൊന്നാണ്. ദക്ഷിണേന്ത്യയിലുടനീളം ലോകോത്തര നിലവാരത്തിലുള്ള 14 ഫാക്ടറികളും പ്രതിദിനം 300 മെട്രിക് ടണ് സംസ്കരണശേഷിയും 25,000 മെട്രിക് ടണ് കോള്ഡ് സ്റ്റോറേജ് സൗകര്യവും ആഗോളതലത്തില് ശക്തമായ കയറ്റുമതി ശൃംഖലയും ഇതിനുണ്ട്.
കേരളത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങളിലായി 16 പ്രോപ്പര്ട്ടികളിലൂടെ 500-ലധികം മുറികളാണ് അബാദ് ഹോട്ടല്സ് ഒരുക്കിയിട്ടുള്ളത്. പൈതൃക റിസോര്ട്ടുകള്, സിറ്റി ഹോട്ടലുകള്, കായലോര റിസോര്ട്ടുകള്, ഹൗസ്ബോട്ടുകള്, കടല്ത്തീര റിസോര്ട്ടുകള്, ഹില്-സ്റ്റേഷന് റിസോര്ട്ടുകള്, ആയുര്വേദ വെല്നസ് കേന്ദ്രങ്ങള് എന്നിവ ഇതില് ഉള്പ്പെടുന്നു.
കേരളത്തിലെ ആദ്യത്തെ ക്രിസില് റേറ്റിങ് ലഭിച്ച ഡെവലപ്പറായ അബാദ് ബില്ഡേഴ്സ് 1995 മുതല് കേരളത്തിലുടനീളം 50 ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്ണത്തില് 49 പ്രോജക്ടുകള് പൂര്ത്തിയാക്കി 3,500-ലധികം കുടുംബങ്ങള്ക്ക് ഭവനമൊരുക്കിയിട്ടുണ്ട്. ലക്ഷ്വറി, അള്ട്രാ ലക്ഷ്വറി വിഭാഗങ്ങളില് നിര്മാണം പുരോഗമിക്കുന്ന അഞ്ച് പ്രോജക്ടുകളുമായി റിയല് എസ്റ്റേറ്റ് രംഗത്തെ സംസ്ഥാനത്തെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായി അബാദ് മാറിയിരിക്കുന്നു.
റീട്ടെയില്, ഫുഡ് സര്വീസ് വിപണികള്ക്കായി ഫ്രോസണ് ഫുഡ് ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് അബാദ് ഫുഡ്സ് വികസിപ്പിക്കുന്നത്. 25 ഹബ്ബുകളും നൂറിലധികം റഫ്രിജറേറ്റഡ് വാഹനങ്ങളുമടങ്ങുന്ന കോള്ഡ്-ചെയിന് ശൃംഖലയിലൂടെ ഇരുപതിനായിരത്തിലധികം സജീവ ഹോട്ടല്, റസ്റ്റോറന്റ്, കഫേ ഉപഭോക്താക്കള്ക്ക് സേവനം നല്കുന്നു.
റെസിഡന്ഷ്യല്, കൊമേഴ്സ്യല് ഇടങ്ങള്ക്കായി അബാദ് ഇന്റീരിയേഴ്സ് സമ്പൂര്ണ ഇന്റീരിയര് ഡിസൈനിങ്ങും നിര്വഹണവും ഉറപ്പാക്കുമ്പോള് റെസിഡന്ഷ്യല്, റീട്ടെയില്, കൊമേഴ്സ്യല്, ഹെല്ത്ത്കെയര് പ്രോപ്പര്ട്ടികള്ക്ക് മികച്ച ഫെസിലിറ്റീസ് മാനേജ്മെന്റ് സേവനങ്ങളാണ് അബാദ് പ്രോപ്പര്ട്ടി മാനേജ്മെന്റ് സര്വീസസ് ലഭ്യമാക്കുന്നത്.

