

കോഴിക്കോട്: ആര്യോഗ്യ മേഖലയില്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് നൂതന സാങ്കേതിക വിദ്യകളുമായി രംഗത്ത്. കോഴിക്കോട് പൊറ്റമ്മലിലെ അബീര്‍ മെഡിക്കല്‍ സെന്റര്‍ ലോകോത്തര നിലവാരത്തില്‍ പുനരാരംഭിക്കുന്നതോടെ കോഴിക്കോടിന്റെ ആരോഗ്യ മേഖലയില്‍ അതൊരു വേറിട്ട കാല്‍വെപ്പാകുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിവിധ മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ സ്പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനു ക്യൂ രഹിത സംവിധാനമൊരുക്കി ജില്ലയിലെ ആദ്യ സീറോ ക്യൂ മെഡിക്കല്‍ സെന്റര്‍ എന്നതാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്.
ഇനിമുതല്‍ കാര്‍ഡിയോളജി, ഓങ്കോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, സൈക്കോളജി, പീഡിയാട്രിക്സ്, ജനറല്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഒ പി സേവനം കാത്തിരിപ്പില്ലാതെ പ്രയോജനപ്പെടുത്താം.

റീലോഞ്ചിങ്ങിന്റെ ഭാഗമായി ആദ്യ രണ്ടുമാസത്തേക്ക് ലാബില്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഹോം കെയര്‍ വിഭാഗത്തില്‍ എല്ലാ മെഡിക്കല്‍ സര്‍വീസുകളും സൗജന്യമായിരിക്കും. 2,500 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് ഈ മാസം വെറും 499 രൂപയ്ക്ക് ലഭിക്കും. ഫോണിലൂടെയും വാട്സാപ്പിലൂടെയും ഡോക്ടറുടെ അവയിലബിലിറ്റി അനുസരിച്ചു ബുക്കിങ് എടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങളായി പശ്ചിമേഷ്യയില്‍ വന്‍ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്. ആതുര ശുശ്രൂഷാരംഗത്ത് ഏതു സാഹചര്യത്തിലും ‘നിങ്ങള്‍ക്കൊപ്പമുണ്ട്…’ എന്നതാണ് സ്ഥാപനത്തിന്റെ ആപ്തവാക്യം.
ഓപ്പറേറ്റിങ് പാര്‍ട്നറായ ഹൗ ആര്‍ യൂവിന്റെ ഡയരക്ടര്‍ ജോബി ജോസഫ്, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഓപ്പറേഷന്‍സ് മാനെജര്‍ സുമയ്യ റസ്വി, സെന്റര്‍ ഹെഡ് അനഘ ബി ആര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

