അബുദാബി ബിഗ് ടിക്കറ്റ് ബംബര്‍ മലയാളിക്ക്

Web Desk
1 Min Read

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 234ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് പ്രവാസി മലയാളി രജ്ഞിത്ത് വേണുഗോപാലന്‍.വന്‍തുകയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി. നവംബര്‍ 27ന് അദ്ദേഹം വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിക്കൊടുത്തത്.
രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം(രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയത് ഇന്ത്യക്കാരനായ നമ്പൂരി മഠത്തില്‍ അബ്ദുല്‍ മജീദ് സിദ്ദിഖ് ആണ്. 153520 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി രജ്ഞിത്തിനെ ഫോണ്‍ വിളിച്ചിരുന്നു. ഒന്നാം സമ്മാനം നേടിയത് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സന്തോഷം പങ്കുവെച്ചു. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ റാഷിയ നവില മുഹമ്മദ് ഈസയാണ്. 70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ഹിഷാം കോവുപുറത്ത് ആണ്.

city exchange
Share This Article
Leave a Comment
error: Content is protected !!