
മനാമ: ബഹ്റൈന്‍ കെ എം സി സി സ്റ്റുഡന്റ്‌സ് വിങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ജാസ് 2026 അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലെത്തി. നാട്ടിലോ ബഹ്റൈനിലോ ഈ അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസും പ്ലസ് ടുവും വിജയകരമായി പൂര്‍ത്തിയാക്കിയ കെ എം സി സി പ്രവര്‍ത്തകരുടെ മക്കളെ ചടങ്ങില്‍ ആദരിക്കും.

ജൂണ്‍ 12 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മനാമയിലെ കെ എം സി സി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിജയികളെ അനുമോദിക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനകരമായ കരിയര്‍ ഗൈഡന്‍സ് സെഷനും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധ ഡോ. അനീസ നേതൃത്വം നല്‍കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ജൂണ്‍ 8 രാത്രി 12 മണിക്ക് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ സംബന്ധമായ സഹായങ്ങള്‍ക്കും, 39157296, 33674020 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
