കെ ബാലചന്ദറിനെ സ്മരിച്ച് നടന്‍ റഹ്മാന്‍

Web Desk
1 Min Read

ചെന്നൈ: ഓര്‍മ്മായായ സംവിധായകന്‍ കെ ബാലചന്ദറിന്റെ 91-ാമത് ജന്മദിനത്തില്‍ അദ്ദേഹത്തെ ഓര്‍ത്തെടുത്ത് നടന്‍ റഹ്മാന്‍. തന്റെ ജീവിതത്തില്‍ വഴിത്തിരിവു സൃഷ്ടിച്ച സംവിധായക പ്രതിഭയാണ് കെ ബാലചന്ദറെന്ന് റഹ്മാന്‍ ഓര്‍ക്കുന്നു.
‘എന്റെ ജീവിതത്തിലെ മറക്കാനാവാത്ത, എന്നും സ്മരിക്കുന്ന ഗുരുതുല്യ നാമമാണ് കെ ബാലചന്ദര്‍. പപ്പേട്ടനെ (പി പത്മരാജന്‍) പോലെ ഭരതേട്ടനെ പോലെ, ശശിയേട്ടനെ പോലെ എന്റെ ജീവിതത്തില്‍ വഴിത്തിരിവു സൃഷ്ടിച്ച സംവിധായക പ്രതിഭയാണ് കെ ബി സാര്‍. അഭിനേതാക്കളെല്ലാം അദ്ദേഹത്തിന്റെ സിനിമയില്‍ ഒന്നു മുഖം കാണിക്കുവാനുള്ള അവസരത്തിനായി തപസ്സിരിക്കുന്ന കാലത്താണ് മഹാഭാഗ്യമായി പുതുപുതു അര്‍ഥങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. നേരത്തേ തന്നെ തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നു എങ്കിലും ഈ സിനിമയുടെ മഹത് വിജയം എനിക്ക് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ പുതിയൊരു സ്ഥാനം നേടിത്തന്നു. അത് ഞാന്‍ നന്ദി പൂര്‍വ്വം എന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക എന്നത് തന്നെ ഭാഗ്യമാണ്. എന്നാല്‍ വീണ്ടും നാലോളം പ്രൊജക്ടുകളില്‍ അദ്ദേഹത്തിന്റെ കീഴില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാലങ്ങളെ അതിജീവിച്ചവയാണ്.
ഇന്നും നിത്യവും എനിക്ക് പുതുപുതു അര്‍ഥങ്ങള്‍ എന്ന സിനിമയെ അഭിനന്ദിച്ചും പ്രശംസിച്ചും ആരാധകര്‍ സന്ദേശങ്ങള്‍ അയക്കുന്നു. അദ്ദേഹം നമ്മോടൊപ്പം ഇല്ലെങ്കിലും എന്നെ പോലുള്ള കലാകാരന്മാരുടെയും സിനിമാ ആരാധകരുടെയും മനസ്സില്‍ എന്നെന്നും ജീവിക്കുന്നു- പ്രണാമം’ എ്ന്നാണ് റഹ്മാന്‍ പറഞ്ഞത്.

city exchange
Share This Article
Leave a Comment
error: Content is protected !!