എ ഡി ജി പിയുടെ ഇടപെടല്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ഡോ. എം കെ മുനീര്‍

Web Desk
1 Min Read

കോഴിക്കോട്: മുഖ്യമന്ത്രി അറിയാതെ എ ഡി ജി പി അജിത്കുമാര്‍ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഡോ. എം കെ മുനീര്‍ എം എല്‍ എ. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മുഖ്യമന്ത്രിയുടെ തണലിലുള്ള പ്രവര്‍ത്തനമാണ് എ ഡി ജി പിയുടേത്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നീക്കമല്ല. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും യു ഡി എഫിന്റെ അഭിപ്രായം അവര്‍ കൂടിയ ശേഷമാണ് പറയേണ്ടതെന്നും ഡോ. എം കെ മുനീര്‍ പറഞ്ഞു.

പൂരം കലക്കിയെന്നത് സുനില്‍കുമാറടക്കം ഇടതുമുന്നണിയുടെ തന്നെ അഭിപ്രായമാണ്.
ഇടതുമുന്നണിയില്‍ എത്രത്തോളം തുടരാനാകും എന്ന് സി പി ഐ തീരുമാനിക്കട്ടെയെന്നും പ്രവേശനത്തെക്കുറിച്ചൊക്കെ യു ഡി എഫ് ആണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!