മമ്മൂക്കയ്ക്ക് സ്‌നേഹപൂര്‍വ്വം; അയര്‍ലന്റില്‍ നിന്ന് സ്വരൂപ്

Web Desk
1 Min Read

പ്രിയപ്പെട്ട മമ്മൂക്ക, ഞാന്‍ വളരെ കുറച്ചു തമിഴ് സിനിമകളില്‍ അഭിനയിച്ച നടന്‍ സ്വരൂപ്, അയര്‍ലണ്ടിലെ എന്റെ വീട്ടില്‍ നിന്നാണ് ഈ കത്ത് എഴുതുന്നത്. അങ്ങയുടെ ഉമ്മയുടെ വിയോഗവര്‍ത്ത അറിഞ്ഞു അങ്ങയുടെ തീരാനഷ്ടത്തില്‍ ഞാനും ദുഃഖിക്കുന്നു.

city exchange

അമ്മ എല്ലാവരുടെയും ദൗര്‍ബല്യമാണ്. എനിക്ക് 15 വയസ്സുള്ളപ്പോള്‍ എന്റെ പിതാവിനെ നഷ്ടപ്പെട്ടു. അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോള്‍ 74 വയസ്സുകഴിഞ്ഞു. ഈശ്വരകൃപയാല്‍ കോഴിക്കോട് സഹോദരന്റെ കൂടെ അമ്മ സുഖമായിരിക്കുന്നു. 2018ല്‍ കുറച്ചുമാസങ്ങള്‍ അമ്മയെ അയര്‍ലണ്ടില്‍ താമസിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സംതൃപ്തനാണ്.

അങ്ങ് ഭാഗ്യം ചെയ്ത മകനും അങ്ങയുടെ മാതാവ് ഭാഗ്യം ചെയ്ത അമ്മയുമാണ്. ഉമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
ഇന്ന് യാദൃശ്ചികമായി മനോരമ ഓണ്‍ലൈനില്‍ അങ്ങയുടെ ജീവിതത്തിലെ ഒരു സംഭവം വായിക്കാനിടയായി ടാബ്ലോയില്‍ അഭിനയിക്കാന്‍ കാക്കി പാന്റ്‌സ് കിട്ടാന്‍ അങ്ങ് ചെമ്പില്‍ ആയിരുന്ന ഉപ്പായ്ക്ക് കത്തെഴുതിയതും അത് ലഭിക്കാതെ വിഷമിച്ചിരിക്കുമ്പോള്‍, കൃത്യസമയത്ത് ഉപ്പ സ്‌കൂളില്‍ എത്തി കാക്കി പാന്റ്‌സ് കൊണ്ടുവന്നു
തന്നതും. ആ സമയത്ത് അങ്ങയുടെ മുഖത്തുണ്ടായ നിഷ്‌കളങ്കമായ ചിരി അഭ്രപാളിയില്‍ എന്നപോലെ എനിക്ക് കാണാന്‍ കഴിയുന്നു.

- Advertisement -
Ad image

അത് വായിച്ച ശേഷം എന്റെ കണ്ണുകള്‍ ശരിക്കും നിറഞ്ഞുപോയി. അച്ഛന് മാത്രമേ നമ്മളെ അതുപോലെ സ്‌നേഹിക്കാന്‍ കഴിയൂ. വേറൊരാള്‍ക്കും അച്ഛന്റെ മനസ്സില്‍ ഉള്ള ദയ, സ്‌നേഹം, കരുതല്‍, ഒന്നും തരാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കി. എനിക്കൊരു മകന്‍ ആണുള്ളത്. ഇവിടെ സ്‌കൂളില്‍ പഠിക്കുന്നു, അവന് നല്ലൊരച്ഛനാകാന്‍ ഞാന്‍ പരമാവധി പ്രയത്‌നിക്കുന്നു. അധികം എഴുതാന്‍ കഴിയുന്നില്ല. അങ്ങേക്ക് ആരോഗ്യവും സമാധാനവും എന്നും ഉണ്ടാവാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

Share This Article
Leave a Comment
error: Content is protected !!